ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.
