Author: Web Desk

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പോകേണ്ട; കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി, വിദ്യാഭ്യാസമന്ത്രി

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷ ചോദ്യപേപ്പർ യൂട്യൂബ് ചാനലിൽ വന്ന സംഭവത്തിൽ അധ്യാപകർക്ക് കർശന നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ജോലിയിൽ ഇരിക്കെ….

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; വോട്ടെടുപ്പിനൊടുവിൽ ബിൽ അവതരിപ്പിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ല് പിൻവലിക്കണമെന്നും….

റേഷൻകാർഡ് മസ്റ്ററിംഗ്: സമയപരിധി 31 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബർ 31വരെ നീട്ടിയെന്ന് മന്ത്രി ജി ആര്‍ അനിൽ അറിയിച്ചു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ മുൻഗണനാ കാർഡ്….

കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജം; പഠിച്ചിറങ്ങിയവരുടെ സർട്ടിഫിക്കറ്റിന് മൂല്യമില്ല

കേരളത്തിൽ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിൻ ആണ് ഇപ്പോൾ വ്യാജ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തിൽ നിന്ന് ഒരു സർവകലാശാല മാത്രമാണ്….

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ട, മോശം പ്രവണതകൾക്കാണ് തടയിടേണ്ടത്: ഹൈക്കോടതി

കോളേജുകളിലെ വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണ് തടയിടേണ്ടതെന്നും ഹൈക്കോടതി. കോളേജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്. ‘വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ല. അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളാണ്….

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന്, ആദ്യ റൂട്ട് ദില്ലി- ശ്രീനഗർ

രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവ്വീസ് നടത്താനൊരുങ്ങുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് സമ്മാനമാകാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കും. ദില്ലി ശ്രീനഗർ റൂട്ടിൽ സർവീസ് നടത്താനാണ് ആലോചന…..

ക്രിസ്മസ് ബമ്പർ അച്ചടി ഇന്ന് പൂർത്തിയാകും

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്‌മസ്‌ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂർത്തിയാകും. അടുത്ത ദിവസംതന്നെ ടിറ്റുകൾ വിതരണക്കാരുടെ കൈകളിൽ എത്തും. 400 രൂപയാണ്‌ ടിക്കറ്റ്‌വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച്‌ കൂടുതൽ പേർക്ക്‌….

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാൻ കേന്ദ്രം

ലോക്‌സഭാ– നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ബിൽ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച….

റെയില്‍വേ പാഴ്‌സല്‍: 300 കിലോയ്ക്കു മുകളിലായാല്‍ ഇനി അധിക ടിക്കറ്റ്

അഞ്ചുമിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സലയയ്ക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. ഇനിമുതൽ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സലേ അയയ്ക്കാനാകൂ. തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം. അതായത് 1000 കിലോയ്ക്ക് ഇനിമുതൽ നാല്….

തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ….