Author: Web Desk

‘മെറിഹോം’ ഹോം ലോണിന് വെറും 7 ശതമാനം പലിശ; പ്രോസസിങ് ചാർജും ഇല്ലാതെ 50 ലക്ഷം വരെ വായ്പ

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകി വരുന്ന ‘മെറിഹോം ’ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു…..

വിജയ്ക്ക് നൽകുന്ന Y കാറ്റഗറി സുരക്ഷ എന്താണ്? സുരക്ഷാ കാറ്റഗറികൾ ഏതൊക്കെ?

നടനും തമിഴക വെട്രികഴകം പാർട്ടി അധ്യക്ഷനുമായ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകുവാന്‍ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. വിജയ് പൊതുമധ്യത്തിൽ എത്തുമ്പോൾ മർദ്ദിക്കുമെന്ന ആഹ്വാനം ചിലർ ഉയർത്തിയതോടെയാണ് പ്രത്യേക സുരക്ഷാസംവിധാനം സർക്കാർ അനുവദിച്ചത്. ഇതോടെ ഇനി മുതൽ വിജയ്‌യുടെ സുരക്ഷയ്ക്കായി രണ്ട്….

ചോദ്യം ചെയ്യുംമുമ്പ് മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാട്ടണം: ഹൈക്കോടതി

മഫ്ത‌ി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കരുതണമെന്ന് ഹൈക്കോടതി. പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്‌തി പൊലീസുകാർക്കു നേരെ….

വയനാട് പുനരധിവാസം; 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം….

സംസ്ഥാനം അത്യുഷ്‌ണത്തിലേക്ക്; കൂടിയ ചൂട് കണ്ണൂരിൽ

കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താവളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനിക്കരയാണ് തൊട്ടുതാഴെ. 36.4 ഡിഗ്രി….

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി കുട്ടികൾ മുന്നിൽ

ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്ത്. 14 മുതൽ 16 വയസുവരെയുള്ള 97.3 ശതമാനം പേർക്കും സ്‌മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. 29.1 ശതമാനത്തിന് സ്വന്തം സ്‌മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ ദൗത്യങ്ങളിലും കുട്ടികൾ സമർത്ഥർ…..

എട്ട് ദിവസത്തെ ദൗത്യം നീണ്ടത് 8 മാസം, ഒടുവില്‍ സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടക്കയാത്ര ഒടുവില്‍ തീരുമാനമായി. ഐഎസ്എസില്‍ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മാര്‍ച്ച് പകുതിയോടെ ഭൂമിയില്‍ മടങ്ങിയെത്തുമെന്ന് നാസ….

അഴിമതിക്കാരായ 200 സ‍ർക്കാർ ഉദ്യോഗസ്ഥരെ കെണിയൊരുക്കി പിടിക്കാൻ വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം

സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  വിജിലൻസ് ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകിയിരിക്കുന്നു. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക….

സ്വകാര്യ സർവകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. രാജ്യത്തെ….

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും…..