Author: nammudenadu

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന….

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാവും; കായികമേള ഒക്ടോബറിൽ കുന്നംകുളത്ത്

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. കഴിഞ്ഞ കലോത്സവത്തിന് കോഴിക്കോട് ആയിരുന്നു വേദി.ഈ വർഷം ജനുവരി 3 നായിരുന്നു….

ആ​ഗസ്‌ത് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

ആ​ഗസ്‌ത് 18 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു. ഓഗസ്റ്റ്….

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ 23 ന് പുറത്തിറക്കും

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക്‌ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂ‌‌ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും…..

ഓണക്കിറ്റ്: അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും മഞ്ഞക്കാർഡുകാർക്കും മാത്രം

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍….

ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ….

നെഹ്റു മെമ്മോറിയൽ മ്യൂസിയം ഇനി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’; പേര് മാറ്റി കേന്ദ്ര സർക്കാർ

ഡൽഹിയിലെ ജവഹർ ലാൽ നെഹ്റുവിന്‍റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഔദ്യോഗികമായി ആഗസ്റ്റ് 14 മുതൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തതായി മ്യൂസിയം….

ഇടുക്കി അണക്കെട്ടിൽ 54 അടി വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയാകും

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ വൻകുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വർഷം ഇതേ സമയം….

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌ ; ആകെ സീറ്റ്‌ 485 ആയി

സംസ്ഥാനത്ത്‌ 14 സർക്കാർ നഴ്‌സിങ്‌ സ്കൂളിൽ ജനറൽ നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ്‌ വർധിപ്പിക്കും. പുതുതായി ആറ്‌ നഴ്‌സിങ്‌ കോളേജ്‌ ആരംഭിക്കുന്നതിന്‌ അനുമതി നൽകിയതിനു പിന്നാലെയാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. നഴ്‌സിങ്‌ പഠനത്തിനുള്ള സൗകര്യം പരമാവധി കേരളത്തിൽത്തന്നെ സൃഷ്ടിക്കണമെന്ന സർക്കാർ….

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 36 മാസത്തിനുള്ളിൽ; ആഗോള ടെൻഡറായി

ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്‌ച‌റൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ (എച്ച്‌ഐടിഇഎസ്‌)ആണ്‌ ടെൻഡർ ക്ഷണിച്ചത്‌. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. അന്നുതന്നെ തുറക്കും. തിങ്കളാഴ്‌ചയാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അവയവമാറ്റ ശസ്‌ത്രക്രിയ,….