Author: nammudenadu

സംസ്ഥാനത്ത് കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും. അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ്….

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍….

രാജ്യത്ത് പഞ്ചസാര വില കൂടുന്നു

രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് പഞ്ചസാര വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികളും വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു. രാജ്യത്ത് കരിമ്പ് കൃഷി ചെയ്യുന്ന പ്രധാന മേഖലകളില്‍ മഴ ലഭ്യത….

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും, കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും….

എംബിബിഎസ്‌ : പാസാകാൻ ഒരു വിഷയത്തിന്‌ 50 ശതമാനം മാർക്ക്‌ ; ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ

എംബിബിഎസ്‌ വിജയമാനദണ്ഡത്തിൽ ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ചേർത്ത്‌ ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക്‌ നേടിയാൽ ഇനി പാസാകാം. എഴുത്തുപരീക്ഷയിലും പ്രായോഗിക പരീക്ഷയിലും പ്രത്യേകം 50 ശതമാനം മാർക്കുവീതം നേടിയാൽമാത്രമേ വിജയിക്കാനാകൂ എന്നതായിരുന്നു നേരത്തെയുള്ള മാനദണ്ഡം…..

വീണ്ടും കൂപ്പുകുത്തി രൂപ; മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയിൽ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ….

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ യെല്ലോ അലർട്ട്‌

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി ക്ഷയിച്ച്‌ ചക്രവാതച്ചുഴിയായതായി കാലാവസ്ഥാ വകുപ്പ്‌. നിലവിൽ തെക്കൻ ഒഡീഷയ്‌ക്ക്‌ സമീപമായാണ്‌ ചക്രവാതച്ചുഴി നിലനിൽക്കുന്നത്‌. സംസ്ഥാനത്ത്‌ ഞായർ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. മറ്റിടങ്ങളിൽ മിതമായ മഴയുണ്ടാകും. വ്യാഴം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,….

അഞ്ച് ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; കൊല്ലം – എറണാകുളം രാത്രികാല മെമു ശനിയാഴ്ച മുതൽ

എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ – എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി,….

വിള ഇന്‍ഷുറന്‍സ് പദ്ധതി; അംഗമാകാന്‍ കര്‍ഷകര്‍ക്ക് നാളെ വരെ അവസരം

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം,….

അവകാശികളില്ലാത്ത പണം വർധിക്കുന്നത് തടയാം; ഉപഭോക്താക്കൾ അനന്തരാവകാശികള നോമിനേറ്റ് ചെയ്യണമെന്ന് കേന്ദ്രധനമന്ത്രി

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോൾ ഉപഭോക്താക്കൾ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അവകാശികളില്ലാത്ത പണം ബാങ്ക് അക്കൗണ്ടുകളിൽ വർധിക്കുന്നതിന്റെ തോത് കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. ധനകാര്യസ്ഥാപനങ്ങൾ ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യുമ്പോൾ,….