Author: nammudenadu

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 24 മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റ് മാസം നടത്തിയ പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ 24 മരുന്നുകളാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ….

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ….

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ: കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതിയില്ലാതെ കേരളം. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ. ഇതിൽ ബഹുഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ 2022- 23 വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. സ്കൂളുകൾ,….

ആധാർ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്നത്. സമയപരിധി ഇപ്പോൾ മൂന്ന് മാസത്തേക്ക് നീട്ടിയിരിക്കുകയാണ് യുഐഡിഎഐ, ഉപയോക്താക്കൾക്ക് ആധാർ പുതക്കാനുള്ള അവസരം 2023 ഡിസംബർ….

പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപോലീസ്

പാസ്പോർട്ടിനായുള്ള പോലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപോലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപോലീസ്. പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും….

ചരിത്ര ഭൂരിപക്ഷം; പുതുപ്പള്ളിയുടെ പുതിയ നായകനായി ചാണ്ടി ഉമ്മന്‍, ജെയ്ക്കിന് ഹാട്രിക് തോൽവി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം…..

ലോങ്ങ് റൂട്ടില്‍ സർവീസ് നടത്താൻ KSRTC; എത്തുന്നത് ലക്ഷ്വറി ബസ് ഉള്‍പ്പെടെ 151 ബസുകൾ

അന്തഃസംസ്ഥാന പാതകളിൽ സ്വകാര്യ ബസുകളുടെ മത്സരം നേരിടാൻ കെ.എസ്.ആർ.ടി.സി. 151 ബസുകൾ വാങ്ങുന്നു. പദ്ധതിവിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകൾ സ്വിഫ്റ്റിന് നൽകാനാണ് സാധ്യത. സൂപ്പർ ഫാസ്റ്റായി ഓടിക്കാൻ അശോക് ലെയ്ലൻഡിൽനിന്ന് കഴിഞ്ഞ ദിവസം 131….

ഇടിമിന്നലിനൊപ്പം അതിശക്ത മഴ വരുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും….

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠന റിപ്പോർട്ട്

ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്ട്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 29 ഓളം വിവിധ….

രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു

യുപിഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം അവതരിപ്പിച്ചത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50….