Author: nammudenadu

ടിബി മരുന്നിന്റെ പേറ്റന്റ് ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോൺസൺ

ക്ഷയരോ​ഗത്തിനുള്ള മരുന്നിന്റെ പേറ്റന്റ് ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി. ശനിയാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന യുഎസ് മരുന്ന് കമ്പനി പുറത്തിറക്കി. ഇതോടെ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 134 രാജ്യങ്ങള്‍ക്ക് ബെഡാക്വിലിന്‍ എന്ന മരുന്ന് നിര്‍മിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷയരോ​ഗികള്‍ക്ക് നിര്‍ദേശിക്കുന്ന മരുന്നിന്റെ മുഖ്യ….

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ….

നാളെ മുതൽ ഒരാഴ്‌ച വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ ഒക്ടോബർ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ​ഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ ഇത്തരം….

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് 3000 മീറ്ററ്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. തൊട്ട് പിന്നാലെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36….

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തീവ്ര മഴ….

ആദിത്യ എൽ 1 കുതിക്കുന്നു ; 9 ലക്ഷം കിലോമീറ്റർ പിന്നിട്ടു

ഐഎസ്‌ആർഒയുടെ സൗരപര്യവേക്ഷണ ഉപഗ്രഹം ആദിത്യ എൽ1 ഒമ്പതു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിയുടെ സ്വാധീനവലയം പൂർണമായി കടന്ന്‌ പേടകം ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. സെപ്‌തംബർ രണ്ടിന്‌ വിക്ഷേപിച്ച പേടകം 19നാണ്‌ ഭൂമിയുടെ ഭ്രമണപഥം വിട്ട്‌….

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ….

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്; ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ്എസ്എസ്എഐ ചീഫ്….

കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം

ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്‍) ലഭിച്ചു. പ്രാദേശിക കരകൗശല- ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര….

2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി

2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി ആർബിഐ. സെപ്റ്റംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ബാങ്ക്….