Author: nammudenadu

2024ലെ പൊതു അവധി ദിവസങ്ങൾ അംഗീകരിച്ചു

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങൾ അംഗീകരിച്ച് കൊണ്ട് ഉത്തരവായി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ്….

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ ആരംഭിക്കാൻ സാധ്യത

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടി / മിന്നലോടു കൂടിയ മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള….

നാനോടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേൽ

നാനോ ടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നു യുഎസ് ഗവേഷകര്‍ 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേന്‍ഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ടെലിവിഷനും….

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി; വാടക പരിഷ്കരണ നിയമത്തിലും ഭേദഗതി

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പാവപ്പെട്ട ജനങ്ങളുടെ ജീവിത ചിലവ് കുറയ്ക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് തിരുമാനം എന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. അതേസമയം, കരാർ കാലാവധിയ്ക്ക് ശേഷം വാടക….

108 ആംബുലന്‍സ്: മൊബൈല്‍ ആപ്പിലൂടെയും വിളിക്കാന്‍ സംവിധാനം വരുന്നു

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍….

സ്‌കൂൾ വിദ്യാർത്ഥിനികളെ ആയോധനകലകൾ പഠിപ്പിക്കും: ആദ്യഘട്ടം 4515 സ്‌കൂളുകളിൽ

പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് സ്‌കൂൾ പഠനകാലത്തുതന്നെ വിദ്യാർത്ഥിനികൾക്ക്‌ ഉറപ്പാക്കാൻ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആയോധനകലകൾ പഠിപ്പിക്കും. കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു, നീന്തൽ, യോഗ, ഏറോബിക്സ്, തായിക്കൊണ്ടോ, സൈക്ലിങ്‌ തുടങ്ങിയിലാണ്‌ പരിശീലനം നൽകുക. ആദ്യഘട്ടം 4515 സ്‌കൂളുകളിൽ പരിശീലനം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ….

വിക്രമും പ്രഗ്യാനും ഉണരാനുള്ള സാധ്യകള്‍ മങ്ങുന്നു, പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഒ

ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ സെപ്തംബര്‍ 30 മുതല്‍ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. ഭൂമിയിലെ 4 ദിവസങ്ങള്‍ക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക്….

പകർച്ചപ്പനി ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 പേർ

പനി മൂലം ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 8587 പേരാണ്. 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന്….

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് നാളെമുതൽ , ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ഓസ്‌ട്രേലിയക്കെതിരെ

ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13-ാംപതിപ്പ്‌. വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌….

ഹരിതകർമ്മ സേനയും സ്‌മാർട്ടാകുന്നു; ഡിജിറ്റൽ ലിറ്ററസി ക്ലാസിന് തുടക്കമായി

ഹരിതകർമ്മ സേനയിലെ അംഗങ്ങൾ സ്മാർട്ടാകുന്നു. യൂസർ ഫീ ശേഖരണം അടക്കമുള്ള കാര്യങ്ങൾ ഇനി സ്മാർട്ട് ഫോൺ ഉപയോഗിച്ചാവും സാധ്യമാക്കുന്നത്. സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പദ്ധതിയിലൂടെയാണ് ഹരിതകർമ്മ സേനയും സ്‌മാർട്ടാകുന്നത്. ഇതിനായി ഹരിതകർമ്മസേനയുടെ….