Author: nammudenadu

കെപിപിഎല്ലിലെ അഗ്നിബാധ; കാരണം കണ്ടെത്താൻ വിശദ പരിശോധന നടത്തും

പ്രതിസന്ധികളിൽനിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് വെള്ളൂരിലെ കെപിപിഎല്‍ കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായത്. ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. ഇതിനു ശേഷം 10 മുതൽ….

ക്രീം തേച്ച് വെളുത്തവർക്ക് നെഫ്രോടിക് സിൻഡ്രോം; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം

വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ.ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ്….

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ….

സമാധാന നൊബേൽ മനുഷ്യാവകാശപ്രവര്‍ത്തക നർഗീസ് മൊഹമ്മദിക്ക്‌

സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ….

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടുത്തമുണ്ടായത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. 45 മിനിറ്റോളം നീണ്ടുനിന്ന തീ, കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം….

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരിക. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രകളുടെ….

ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍….

സ്വർണവില ഒടുവിൽ 42000 ത്തിന് താഴേക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി വിലയിടിവ് തുടരുകയാണ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു…..

കെഎസ്ആർടിസി ജീവനക്കാർക്ക് ഡൽഹിയിൽ പരിശീലനം

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നല്‍കും. 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒമ്പതുപേരെ കെഎസ്ആർടിസി നിയോഗിച്ചു. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ, മെക്കാനിക്ക്….