Author: nammudenadu

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി ആര്‍ ബി ഐ

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കികൊണ്ട് റിസര്‍വ് ബാങ്ക്, ഈ വര്‍ഷം ഇതുവരെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു. 120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം 8 സഹകരണ….

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ്….

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരാം…..

വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നിവയുടെ നിലവാരം പരിശോധിക്കാന്‍ പരീക്ഷ

രാജ്യത്തെ സ്കൂൾപഠനത്തിന്റെ നിലവാരം വിലയിരുത്താൻ സംസ്ഥാനതലത്തിൽ എൻ.സി.ഇ.ആർ.ടി. പരീക്ഷ നടത്തും. നവംബർ മൂന്നിനാണ് ‘സംസ്ഥാനതല വിദ്യാഭ്യാസ പുരോഗതി സർവേ 2023’ എന്ന പേരിലുള്ള വിലയിരുത്തൽ. മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നിവയുടെ നിലവാരം പരിശോധിക്കും. ബ്ലോക്കുതലങ്ങളിൽ തിരഞ്ഞെടുത്ത….

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും

പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക….

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന….

വീണ്ടും മഴ ശക്തമാകും; അന്തരീക്ഷ താപനില ഉയരും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില….

ലഹരി ഉപയോഗം കണ്ടെത്താൻ “മൊബൈൽ ടെസ്റ്റ് സിസ്റ്റം”

മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായി സിറ്റി പോലീസ്‌. “മൊബൈൽ ടെസ്റ്റ് സിസ്റ്റം” എന്ന സംവിധാനമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. എംഡിഎംഎ, ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ….

ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്…..

ആധാർ അപ്‌ഡേഷനിൽ കേരളം മുന്നിൽ

ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർ വരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11 ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു. പത്ത്‌….