Author: nammudenadu

നവംബർ 1 മുതൽ KSRTC അടക്കം ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച്….

കുതിച്ചുകയറി സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധന തുടരുകയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. നാല് ദിവസംകൊണ്ട്….

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്; മടങ്ങി വരവ് 128 വർഷങ്ങൾക്ക് ശേഷം

ഒളിമ്പിക്‌സിലെ മല്‍സരയിനമായി ക്രിക്കറ്റ് മടങ്ങിവരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ….

റേഷൻ കാർഡുകളുടെ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകുന്നേരം നാല് മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്….

കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും

മലയാളികളടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാനൊരുങ്ങി കര്‍ണാടക വനം വകുപ്പ്. ഈ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വന്യ മൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെ എന്ത്….

തൊഴിലുറപ്പ്‌ വേതന വിതരണം: കോട്ടയം ജില്ലയിൽ 99.94 ശതമാനം

തൊഴിലുറപ്പ് പദ്ധതിയിൽ സമയബന്ധിതമായി വേതനം നൽകുന്നതിൽ കോട്ടയം ജില്ല 99.94 ശതമാനം നേട്ടം കൈവരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രണ്ടാം അവലോകന യോഗത്തിലാണ്‌ ഈ വിലയിരുത്തൽ. ഈ സാമ്പത്തികവർഷം ജൂണിൽ അവിദഗ്ധ വേതനമായി 27.27 കോടി രൂപയും മെറ്റീരിയൽ ഫണ്ടിനത്തിൽ അഞ്ചുകോടി രൂപയും….

ഉച്ചഭക്ഷണപദ്ധതി: പണം ലഭ്യമാക്കാനുള്ള നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി

സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ്….

കേരള പേപ്പർ പ്രോഡക്ട്​സിലെ തീപിടുത്തം: ഫോറൻസിക് പരിശോധനയ്ക്ക് നിർദ്ദേശം

വൻ തീപിടുത്തമുണ്ടായ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്​സ് ലിമിറ്റഡിൽ കളക്ടർ നിയോഗിച്ച അന്വേഷണസംഘം വിദഗ്ധപരിശോധന നടത്തി. പാലാ ആർഡിഒ പി.ജി. രാജേന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ആറംഗ വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു​ സംയുക്ത പരിശോധന. ഇന്ന് ഉച്ചക്ക്​ രണ്ടുമണിയോടെ എത്തിയ അന്വേഷണ സംഘം യോഗം….

തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം….

പാലങ്ങളുടെ അടിയിൽ പാർക്കും ജിമ്മും; ആദ്യം വരുന്നത് കൊല്ലത്ത്

മേൽപ്പാലങ്ങളുടെ അടിവശം ഇനി മനോഹര പാർക്കുകളും കളിസ്ഥലങ്ങളുമാകും. ആരോഗ്യ സംരക്ഷണത്തിനായി ജിമ്മുകളും ഒരുങ്ങും. പൊതുമരാമത്ത്, ടൂറിസം നിർമിതികളിൽ മാറ്റംവരുത്താനുള്ള രൂപകൽപ്പന നയത്തിന്റെ ഭാഗമാണ്‌ പദ്ധതി. ആദ്യഘട്ടമായി കൊല്ലം എസ്എൻ കോളജിനുസമീപത്തെ റെയിൽവേ മേൽപ്പാലത്തിനടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനുസമീപത്തെ മേൽപ്പാലം ഉൾപ്പെടെ….