Author: nammudenadu

‘ഓപ്പറേഷൻ അജയ്’: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ച് കേന്ദ്രം

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രയേലിൽ കുടുങ്ങിപ്പോയ….

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻ്റെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ….

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ മാറ്റം

കേരളത്തിലെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം. ഇനിമുതല്‍ സാരിക്കൊപ്പം സൽവാർ കമീസും ഷർട്ടും പാന്‍റും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാവുന്നതാണ്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു….

കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് പൂട്ട് വീഴുന്നു

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ന് പൂട്ടുവീഴുന്നു. കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്നു. 1500 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ നിലവിലുള്ളത് 44….

9 മുതൽ 12 വരെ ഇനി സെക്കൻഡറിയാകും; ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനൊരുങ്ങി സർക്കാർ

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്ക് മാറും…..

എഐ ക്യാമറ: എംപി-എംഎൽഎമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്, വിഐപി വാഹനങ്ങൾക്കും പിടിവീണു

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്കരണം വന്നശേഷമുള്ള കണക്കുകൾ വിവരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകൾ….

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ….

നഴ്‌സിംഗ് കോളേജുകളിൽ പുതിയ തസ്‌തികകൾ

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച ആറു നഴ്സിംഗ് കോളേജുകളിൽ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. അഞ്ച് പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, ആറ് സീനിയർ സൂപ്രണ്ട്, ആറ് ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്,….

ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു; ഇന്ന് സുപ്രീം കോടതിയിൽ തിരക്ക്, സമയം കിട്ടിയില്ല

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ….

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി….