Author: nammudenadu

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്‌ക്കും 13 മുതൽ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും….

ഐഎഎസ് തലത്തിൽ അഴിച്ചുപണി

കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാരെ മറ്റ് തസ്തികകളിലേയ്ക്കും മാറ്റി. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. എ. ഷിബുവാണ് പുതിയ….

ആഗോള പട്ടിണി സൂചിക: ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ 111-ാമത്

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111-ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു. 2023ലെ ആഗോള പട്ടിണി സൂചികയിലാണ്….

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു

പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു. മലയാളികള്‍ക്ക്….

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ….

ഓപ്പറേഷന്‍ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി, ആദ്യ സംഘത്തിൽ 9 മലയാളികളടക്കം 212 പേർ

ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ദില്ലി കേരള….

മാലിന്യം തള്ളിയാൽ തടവും പിഴയും: ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവർക്കും കക്കൂസ്….

സർക്കാർ വാഹനങ്ങൾ കെ.എൽ. 90-ലേക്ക്, രജിസ്‌ട്രേഷൻമാറ്റാൻ ആറുമാസത്തെ സാവകാശം

സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് പുതിയ രജിസ്‌ട്രേഷൻ ശ്രേണിയായി കെ.എൽ. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്‌ട്രേഷൻ മാറ്റുന്നത്. കെ.എൽ. 90 -എ സംസ്ഥാനസർക്കാർ, കെ.എൽ. 90 ബി-….

സംസ്ഥാനത്ത് മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം

കേരളത്തില്‍ മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മുദ്രപ്പത്രങ്ങളുടെ വില പുനനിര്‍ണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ ഉയര്‍ന്ന തുകയുടേതാക്കും. അതേസമയം, നിലവിലുള്ള മുദ്രപ്പത്രങ്ങളില്‍ ലോഹമുദ്ര പതിപ്പിച്ച് വില്‍ക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍….

ജില്ലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

കോട്ടയം ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. കഴിഞ്ഞ മാസം മാത്രം വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതും ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാത്തതുമായ 66 സ്ഥാപനങ്ങൾക്കാണ്‌ പൂട്ടുവീണത്‌. 51 സ്ഥാപനങ്ങളിൽ നിന്നായി 3,67,500 രൂപ പിഴയും ഈടാക്കി. ഈ സാമ്പത്തിക….