Author: nammudenadu

കാലാവസ്ഥ അറിയിപ്പ് പുതുക്കി, ഇടിമിന്നലോടുകൂടിയ മഴ സാധ്യത

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുംഅറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ….

കൊല്ലം – തേനി ദേശീയപാത; അലൈന്‍മെന്റിന് അംഗീകാരം

കൊല്ലം – തേനി ദേശീയപാത (183) അലൈൻമെന്റിനു ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും അനുമതി നൽകി. ദേശീയപാത 83ലെ തേനിയെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 183. തേനിപാത കൊല്ലത്ത്‌ ആരംഭിക്കുന്നത്‌ അലൈൻമെന്റ്‌ അനുസരിച്ച്‌ കടവൂർ….

കുട്ടികൾക്ക് വാഹനം നൽകിയാൽ കടുത്ത ശിക്ഷ: വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എംവിഡി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം വകുപ്പ് 180, 181….

സംസ്ഥാനത്തെ LPG സിലിണ്ടര്‍ ട്രക്ക് ഡൈവര്‍മാര്‍ നവംബര്‍ 5 മുതല്‍ അനിശ്ചിതകാലപണിമുടക്കിലേക്ക്

സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും. ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു….

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രസവത്തിന് 7500 രൂപ; ചികിത്സക്ക് 10000

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ട് തവണയേ തുക ലഭിക്കൂ. അംഗങ്ങൾക്ക് ചികിത്സാ ചെലവായി 10000 രൂപ വരെ അനുവദിക്കും. അംശദായം അടച്ച് 60 വയസ്….

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140) ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച്….

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന്….

ഓപ്പറേഷൻ ബ്ലൂപ്രിന്റ്‌ ; 57 പഞ്ചായത്തിൽ വിജിലൻസ്‌ പരിശോധന

സംസ്ഥാനത്തെ 57 പഞ്ചായത്തിൽ ‘ഓപ്പറേഷൻ ബ്ലൂപ്രിന്റ്‌’ എന്ന പേരിൽ വിജിലൻസ്‌ മിന്നൽ പരിശോധന നടത്തി. കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും പഞ്ചായത്തുകൾ മുഖേനയുള്ള പ്രവൃത്തികളിലും മരാമത്ത് പണികളിലും കരാറുകാരെ തെരഞ്ഞെടുക്കുന്നതിലും ക്രമക്കേട്….

ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

പാതയോരങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പെരുകുന്നത് ദൃശ്യമലിനീകരണം ഉണ്ടാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തോന്നുംവിധം ബോര്‍ഡുകള്‍ വെക്കാൻ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും സ്വന്തം….

40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം; അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയാണ് സൗര. നിലവില്‍ സംസ്ഥാനത്തെ 35,000ലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൗര’പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര….