Author: nammudenadu

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്ന് ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി മാറി…..

സ്വർണവില വീണ്ടും കുതിക്കുന്നു: ഒരു പവൻ സ്വർണത്തിന് 44360 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ ശനി, സ്വർണവില 1120 രൂപയുടെ ഏകദിന കുതിപ്പ് നടത്തിയതിന് ശേഷം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്. ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ വില 44000….

മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം….

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരം ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നറിയപ്പെടുന്ന ‘വണ്‍ നേഷന്‍….

2040-ല്‍ മനുഷ്യനെ ഇന്ത്യ ചന്ദ്രനിലിറക്കും, 2035ഓടെ ബഹിരാകാശനിലയം; പ്രധാനമന്ത്രി

2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. 2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) നിര്‍മിക്കാനും 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി കേന്ദ്ര….

അരുമകളെ ഓൺലൈനിൽ വാങ്ങുമ്പോൾ കുടുങ്ങല്ലേ

സോഷ്യൽ മീഡിയയിൽ വമ്പൻ ഓഫർ നൽകികൊണ്ട് പെറ്റ് വിപണിയിൽ തട്ടിപ്പ് പെരുകുകയാണ്. പെറ്റ് ഷോപ്പുകളെ അപേക്ഷിച്ച് 300 മുതൽ 1000 രൂപ വരെ വിലക്കിഴിവിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ കച്ചവടമെന്നത് തട്ടിപ്പിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. ലാഭത്തിൽ മയങ്ങി വളർത്തുമൃഗങ്ങളെയും പക്ഷികളെയും വാങ്ങാൻ….

ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം; പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത്….

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത, നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദഗ്ധർ

നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില…..

പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ 6130 രൂപ ശമ്പളവർധന

കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ്‌ നഴ്സുമാർക്ക്‌ ആശ്വാസമാകുന്നതാണ്‌ തീരുമാനം. മറ്റു കരാർ ജീവനക്കാർക്ക്‌ നൽകുന്ന ഓണം ഉത്സവബത്ത തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ്‌….

സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

സ‍്വവർ​ഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർ​ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു….