Author: nammudenadu

കളമശേരി സ്ഫോടനത്തിൽ മരണം മൂന്നായി

കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്. ബോംബ് സ്ഫോടനത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളജ്….

ഇന്നും മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ പല സ്ഥലങ്ങളിലും തിങ്കളാഴ്ചയും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളില്‍ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്. തമിഴ്നാട്ടിലും മഴ….

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി ക്രെഡിറ്റ് ആകുന്നു

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി ക്രഡിറ്റ് ആകുന്നു. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും, അത് പോലെ ലിങ്ക് ചെയ്യുന്നത് പരാജയപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവർക്കും, പിഎം കിസാൻ സമ്മാൻ നിധി ലഭിക്കുവാൻ, പോസ്റ്റ്….

ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്തിനും ഏതിനും ഇപ്പോൾ ആധാർ കാർഡ് കൂടിയേ തീരൂ. ആധാർ കൈയിൽ കൊണ്ടുനടക്കാതെ ഡിജിറ്റലായിട്ട് സൂക്ഷിക്കാവുന്നതാണ്. ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ആധാറിന്റെ ഫിസിക്കൽ….

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്, തീവ്ര ന്യൂന മർദ്ദം; കേരളത്തിൽ തുലാവർഷം തുടങ്ങി

കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട….

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം, ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം പൂർത്തിയാക്കിയത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ….

വരുന്നു, കുറ്റകൃത്യങ്ങൾ പ്രവചിക്കും ‘എഐ’ സംവിധാനം

നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ –എഐ) സഹായത്തോടെ കുറ്റകൃത്യങ്ങൾ പ്രവചിക്കുന്ന സംവിധാനം നമ്മുടെ നാട്ടിലും വരുന്നു. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന എഐ സംവിധാനം കേരള പൊലീസിന്റെ സജീവ പരിഗണനയിലാണെന്ന്‌ ഇന്റലിജൻസ്‌ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ….

ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ്….

സ്‌കൂൾ കായികമേളയിൽ പാലക്കാടിന്‌ ഹാട്രിക് കിരീടം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 231 പോയിന്റുമായി പാലക്കാടിന്‌ ഹാട്രിക്‌ കിരീടം. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില. സ്‌കൂൾ പട്ടികയിൽ….

തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് ഉറപ്പിക്കണം: കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി

രാജ്യത്ത് തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അപകടങ്ങൾ മൂലം സ്ഥിര….