Author: nammudenadu

സിനിമകളുടെ വ്യാജപ്പതിപ്പ് തടയാൻ കർശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍

വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാൻ കർശനനടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. നിയമലംഘനങ്ങൾക്ക് മൂന്നുമാസംമുതൽ മൂന്നുവർഷംവരെ തടവും….

ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ….

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് നേട്ടവുമായി കേരള ടൂറിസം. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന്….

ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ….

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാന ബജറ്റ് നേരത്തെയാക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന….

KTET: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് 17 വരെ അപേക്ഷിക്കാം

ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി നവംബർ ഏഴുമുതൽ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ….

ഓൺലൈൻ തട്ടിപ്പുകളുടെ കാലം; ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എങ്ങനെയറിയാം

സ്‌മാർട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള സൂചനകള്‍ സ്വയം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താവുന്നതാണ്. ബാറ്ററി ചാര്‍ജ് അതിവേഗം തീരുക: ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ….

ദീപാവലിക്ക് 32 അധിക സർവീസുകളുമായി കെഎസ്ആർടിസി

ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സര്‍വീസുകള്‍ നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള….

മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും…..

വിലയില്ലാതെ രൂപ, റെക്കോർഡ് ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന്‍റെ വില 83.2950 രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ 83.29 രൂപ എന്നതായിരുന്നു ഡോളറിനെതിരെയുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവ്. രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍….