Author: nammudenadu

മിഗ്ജൗമ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയിൽ പ്രളയം, സ്കൂളുകൾക്ക് അവധി

കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങിയ ചെന്നൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. കനത്ത  മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ളത് അടക്കം….

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇസെഡ് പിഎം അധികാരത്തിലേക്ക്

അതികായരെയടക്കം കടപുഴക്കി മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സെഡ്പിഎംനായിരുന്നു മേൽക്കൈ. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു. ​ഗ്രാമ ന​ഗര വ്യത്യാസമില്ലാതെ എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് എംഎൻഎഫ് കോട്ടകൾ സെഡ്പിഎം പിടിച്ചെടുത്തു…..

സ്വർണം വിൽക്കാൻ ബെസ്റ്റ് ടൈം; വില 47000 കടന്നു

റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്ന് വില സർവകാല റെക്കോർഡിലെത്തി. നവംബർ 29 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ….

ഫോണിൽ ബ്ലൂടൂത്ത് വെറുതെ ഓണാക്കിയിടരുത്… കിട്ടുക ചെറിയ പണിയല്ല; ഈ മുന്നറിയിപ്പ് അവഗണിക്കല്ലേ..

ബ്ലൂടൂത്തും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ഗവേഷകർ നല്കുന്നത്. യുറേകോം സുരക്ഷാ ഗവേഷകർ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ ഹാക്കർമാരെ ഈ പിഴവ് സഹായിക്കും. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ്….

ഡിജിറ്റല്‍ ഹെല്‍ത്ത്: ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ്….

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 അംഗ കുടുംബം അറസ്റ്റിൽ

കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ്….

റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഒരു പവന്‍ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46760 രൂപയാണ്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില….

പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി. അഞ്ചരലക്ഷം….

ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടും, ശേഷം ചുഴലിക്കാറ്റും; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്…..

യോഗ്യത പത്താം ക്ലാസ്, ശമ്പളം 26500-60700, ഒറ്റപ്പരീക്ഷ; എൽഡി ക്ലർക്ക് വിജ്ഞാപനം പുറത്തിറങ്ങി

2024ലെ എല്‍ഡി ക്ലര്‍ക്ക് (എല്‍ഡിസി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി പിഎസ്‍സി. എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 2024 ജനുവരി 3 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.  26,500….