Author: nammudenadu

നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും, ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ സാധ്യത. ഇത്….

ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ വഴി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള….

ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു

ചരിത്രത്തിൽ ആദ്യമായി ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു. ട്രെയിന് നമ്പർ 06019/06020 എറണാകുളം കാരൈക്കുടി എറണാകുളം സ്പെഷ്യൽ ട്രെയിനാണ് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം തുടങ്ങിയ….

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്,….

 നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഉപഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നവകേരള സദസിലേക്ക് സ്‌കൂള്‍….

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാനൊരുങ്ങി റെയിൽവേ

ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ യാത്രക്കാരുടെ സംഘടനകളുടെ പേരിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന….

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്ന് സൂചന. വിവിഎസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫൈനലിലെ തോൽവിക്ക് ശേഷം ഈ….

തൊഴിലവസരങ്ങൾ

വൈക്കം താലൂക്കിലെ പ്രമുഖ കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്……. Job Role: Graphic Designer ▪️Job Location: “Thalayolaparambu” ▪️Qualification: PG/ Diploma/ Degree (Graphic Design/ Animation) ▪️Experience: Freshers/ Experienced ▪️Working Time: 8.00am to….

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി(96 വയസ്സ്) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്…..

അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി….