Author: nammudenadu

ട്രെയിനിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കേരളം രണ്ടാമത്

ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തും. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കാണിത്. 2011ലെ സൗമ്യ കേസിന് ശേഷവും സ്ത്രീ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക തുടരുന്നതിന്റെ തെളിവാണിത്…..

ഇനിമുതൽ 5 ലക്ഷം വരെ യുപിഐ ട്രാന്‍സ്ഫർ ചെയ്യാം

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ കൈമാറാൻ സാധിക്കില്ലായിരുന്നു. എന്നാൽ….

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് സർക്കാരിന്റെ നടപടി. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്…..

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ….

ഇത്തവണ ബജറ്റ് ഉണ്ടാവില്ല, പകരം വോട്ട് ഓണ്‍ അക്കൗണ്ട്: സൂചന നല്‍കി കേന്ദ്ര ധനമന്ത്രി

2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ വരാനിരിക്കുന്ന ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാകും. പൂര്‍ണ ബജറ്റ് ജൂലായ് മാസത്തിലാകുമെന്നും അവര്‍ സൂചന നല്‍കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഗ്ലോബല്‍….

നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളുടെ നടപടികള്‍ വിരൽത്തുമ്പിലറിയാം

നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നത്‌ സുതാര്യമായ നടപടികളിലൂടെ. പരാതികളും അപേക്ഷകളും ‘കൈപ്പറ്റ് രസീത്’ നൽകി, രജിസ്റ്റർ ചെയ്‌താണ്‌ അതത്‌ വകുപ്പിന്‌ അയക്കുന്നത്‌. തീർപ്പാകുന്ന മുറയ്‌ക്ക്‌ തപാലിൽ അറിയിക്കുകയും ചെയ്യും. www.navakeralasadas.kerala.gov.in ൽ രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ….

ഭരണഭാഷ: ബോര്‍ഡുകളും ഹാജര്‍ പുസ്തകവും ഓഫീസ് മുദ്രകളും മലയാളത്തിലാക്കണം

ഓഫീസുകളിലെ എല്ലാബോര്‍ഡുകളും മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. ബോര്‍ഡുകളുടെ ആദ്യ നേര്‍പകുതി മലയാളത്തിലും ബാക്കിഭാഗം ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതണം. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി….

മുന്‍സിഫ് മജിസ്‌ട്രേറ്റും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഇനി പുതിയ പേരില്‍ അറിയപ്പെടും

കേരള ജുഡീഷ്യല്‍ സര്‍വ്വീസിലെ വിവിധ തസ്തികകളുടെ പേര് മാറ്റാന്‍ കേരളം. ബുധനാഴ്ച തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിനായി 1991-ലെ കേരള ജുഡീഷ്യല്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍സിഫ്-മജിസ്‌ട്രേറ്റ്, സബ്ജഡ്ജ് / ചീഫ് ജുഡീഷ്യല്‍….

കൊച്ചിന്‍ മെട്രോ: എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. കൊച്ചിയുടെ ഗതാഗതവഴിയില്‍ നാഴിക കല്ലായ കൊച്ചി മെട്രോ ആണിപ്പോള്‍  പുതിയ….

നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്: നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിച്ച് കേന്ദ്രം

ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം നിക്ഷേപത്തട്ടിപ്പ് വെബ്‌സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന നൂറില്‍ അധികം വെബ്‌സൈറ്റുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അവരുടെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് മുഖാന്തരം….