Author: nammudenadu

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ പേരുമാറുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്‌റ്റേഷൻ തിരുവനന്തപുരം സൗത്തും എന്നും പേര് മാറ്റും. സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നേമം,….

തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ച് ISRO

പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV C-58 ആണ് ഉപ​ഗ്രഹവുമായി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ….

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യത; ജനുവരി മൂന്ന് വരെ മഴ മുന്നറിയിപ്പ്

തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ  പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ….

നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ്….

എല്ലാ വാത രോഗങ്ങൾക്കും സമഗ്ര ചികിത്സ, 3 ഗവ. മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നു

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക….

ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണവകുപ്പ്

ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക്….

ആധാർ പരിശോധിക്കാൻ പി എസ് സി- ക്ക് അനുമതി

സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ–ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത….

ആധാർ ലോക്ക് ചെയ്ത് വിവരങ്ങള്‍ സുരക്ഷിതമാക്കാം

ആധാര്‍ വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തില്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാര്‍ കൊള്ളയടിക്കുന്നത്…..

നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ (51 വയസ്) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത….

ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 1163 കോടി

ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവ വിൽപന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവിൽ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ….