Author: nammudenadu

ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോണ്‍; ലഭിച്ചത് 164 കോടിയുടെ ഓർഡർ

കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് രാജീവ് അറിയിച്ചു…..

റേഷൻ കടയിലെ സ്റ്റോക്ക് വിവരം ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ – പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത തടയുകയെന്ന ലക്ഷ്യവുമായി നടപടി….

രോഗികളെ ഐ.സി.യു പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് കഴിയില്ല. ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികൾ തീവ്രപരിചരണ….

ആദായ നികുതി റിട്ടേണ്‍: ഡിസംബര്‍ വരെ ലഭിച്ചത് 8.18 കോടി റിട്ടേണുകള്‍

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണത്തില്‍ എക്കാലത്തെയും വര്‍ധന. ഡിസംബര്‍ 31വരെയുള്ള കണക്കുപ്രകാരം 2023-24 അസസ്‌മെന്റ് വര്‍ഷത്തില്‍ 8.18 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധന. 2023-24 അസസ്‌മെന്റ് വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള….

അറിയാം യുപിഐ-യിലെ പുതിയ മാറ്റങ്ങള്‍

പുതുവത്സരം ആരംഭിച്ചതോടെ യുപിഐ സംവിധാനത്തിൽ ചില പരിഷ്‌കാരങ്ങൾ ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.. ഫോൺപേ, പേടിഎം, ഗൂഗിൾപേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൾ ഇനിയവ ലഭ്യമാകുകയില്ല. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഉപയോഗിക്കാത്ത എല്ലാ….

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പോലീസിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ്….

കേരള റബർ ലിമിറ്റഡ്‌; ആദ്യഘട്ടം ഡിസംബറിൽ

റബർ മേഖലയിൽ പുതുപ്രതീക്ഷയാകുന്ന വെള്ളൂരിലെ കേരള റബർ ലിമിറ്റഡി(കെആർഎൽ)ന്റെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കുകൾ, റബർ ട്രെയ്‌നിങ്‌ സെന്റർ, റബർ റിസേർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ, റബർ പ്രോഡക്ട്‌സ്‌ എക്‌സിബിഷൻ സെന്റർ എന്നിവയടങ്ങുന്ന ഘട്ടമാണ്‌ നിർമാണം പുരോഗമിക്കുന്നത്‌. വെള്ളൂരിലെ….

ജപ്പാനില്‍ വന്‍ഭൂചലനം: സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നുമാണ് മുന്നറിയിപ്പ്….

‘സൗജന്യങ്ങൾ ഒഴിവാക്കണം’; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേന്ദ്രം, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

സംസ്ഥാന സർക്കാരുകൾ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് ഈ നിർദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക….

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ്….