Author: nammudenadu

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് ഇഷിത കിഷോറിനും രണ്ടാം റാങ്ക് ഗരിമ ലോഹ്യയ്ക്കും ലഭിച്ചു. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ….

ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം

ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം….

ബ്രിട്ടീഷ് കാലത്തെ ‘മാപ്പപേക്ഷ’ ഇനിയും തുടരണ്ടെന്ന് കേരള സർക്കാർ!

ഇനി സര്‍ക്കാര്‍ അപേക്ഷകളില്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുന്ന സന്ദര്‍ഭങ്ങളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ് അഥവാ ക്ഷമ ചോദിക്കുന്ന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി. അതായത് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകളുമായി ഇനി….

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്; കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദർശനാ രാജേന്ദ്രൻ മികച്ച നടി

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ….

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു

തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. സെക്യൂരിറ്റി….

BSc നേഴ്സ്മാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ അവസരം

BSc നേഴ്സിങ് കഴിഞ്ഞ് ഒരു വര്‍ഷം ക്ലിനിക്കല്‍ എക്സ്പീരിയന്‍സുമുള്ളവര്‍ക്ക് ഇൻഫോപാർക്കില്‍ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികളില്‍ മികച്ച ശബളത്തോടെ(30000 – 50000) ജോലി നേടാം. BSc നേഴ്സിങ് കഴിഞ്ഞവര്‍ക്കായി പ്രസ്തുത കമ്പനികൾ നേരിട്ട് നടത്തുന്ന ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർ ഗൂഗിൾ ഫോം….

ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര

ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ….

സെമസ്റ്റര്‍ ഫലം 14 ദിവസത്തിനകം;എംജി സര്‍വകലാശാലക്ക് റെക്കോഡ്

അത്യസാധാരണ വേഗത്തില്‍ ബിരുദപരീക്ഷയുടെ അവസാന സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച് സ്വന്തം മുന്‍മാതൃകയുടെ തന്നെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് എം ജി സര്‍വ്വകലാശാലയെന്ന് മന്ത്രി ആര്‍ ബിന്ദു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ വിവിധ ബിരുദ പരീക്ഷകളുടെ ഫലം പ്രാക്ടിക്കല്‍ കഴിഞ്ഞ് വെറും പതിനാലു….

എ.ഐ. ക്യാമറ:അഞ്ചുമുതൽ പിഴ; കുട്ടികൾക്ക് ഇളവിനായി കേന്ദ്രത്തിന് കത്തയച്ചു

ജൂൺ അഞ്ചുമുതൽ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി കരാർ ഒപ്പിടേണ്ടതുണ്ട്. നിലവിൽ കൺട്രോൾ റൂമുകളിൽനിന്നും ബോധവത്കരണ….

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. അതേസമയം, നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഈ നോട്ടുകൾ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.