Author: nammudenadu

കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന പ്രതിനിധി

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ….

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജി വെച്ചു

ജലന്ധ‍ര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളക്കൽ പറയുന്നത്. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും….

വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ ആയിരുന്നു. വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഹോട്ടൽ, റെസ്റ്റോന്റ് മേഖലയ്ക്ക് ആശ്വസമാണ്. മാസാരംഭ ദിവസം പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക….

ഇത്തവണ വേനലവധി ഏപ്രില്‍ ആറു മുതൽ

സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തില്‍….

നാളെ മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി

മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍….

കെഎഎസ്‌ ആദ്യ ബാച്ച്‌ പരിശീലനം കഴിഞ്ഞു, ഇനി ഭരണനേതൃത്വത്തിലേക്ക്‌

ഒന്നരവർഷം നീണ്ട പഠനത്തിനും പരിശീലനത്തിനുംശേഷം കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലേക്ക്‌. കേരള അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) ആദ്യബാച്ചിലെ 104 പേരാണ്‌ പാസിങ്‌ ഔട്ടിനൊരുങ്ങുന്നത്‌. ഓപ്പൺ കാറ്റഗറി, നോൺ ഗസറ്റഡ്‌, ഗസറ്റഡ്‌ വിഭാഗങ്ങളിൽനിന്നായി 35 പേർ വീതമാണ്‌ കെഎഎസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌…..

സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് സ്‌കൂൾതല….

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ….

കെ പദ്മകുമാര്‍ ജയില്‍ മേധാവി; ഷെയ്ഖ് ദര്‍വേശ് സാഹിബ് ഫയര്‍ഫോഴ്‌സ് തലപ്പത്ത്

സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്ര മാറ്റം. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി സന്ധ്യ, ആനന്ദകൃഷ്ണൻ….

‘500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്’; ആർബിഐ

രാജ്യത്തത് 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 14.6% വർധിച്ചാതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ….