Author: nammudenadu

അധ്യയന ദിവസം 205 ആക്കി; മാർച്ചിൽ തന്നെ സ്കൂളുകൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. അധ്യാപക സംഘടനകൾ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക…..

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ ക്യാമറ പദ്ധതി വഴി അപകടങ്ങൾ കാര്യമായി കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യകത്മാക്കി…..

യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍

യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചത് മുതല്‍ ഇതു വഴിയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി….

പ്ലസ് വൺ പ്രവേശനം; പുതിയ ബാച്ചുകൾ അനുവദിക്കും

എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക്‌ ഉപരിപഠനം ഉറപ്പാക്കാനായി കുട്ടികളുടെ എണ്ണംകുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റുകയും പുതിയവ അനുവദിക്കുകയും ചെയ്യും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഹയർ സെക്കൻഡറി പ്രവേശനം സംബന്ധിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 65000….

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കമാകും. ഓവലിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് മുതൽ 11 വരെയാണ് നടക്കുക. മഴ കളി തടസപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി….

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ….

രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് എഐ ക്യാമറയിൽ ഇന്നലെ കുടുങ്ങിയത് 49317 നിയമ ലംഘനങ്ങള്‍. ഏറ്റവും കൂടുതൽ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍. അതേസമയം, സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി….

ഭാരതത്തിൻ്റെ ‘വരുണാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ, വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഇന്നു കടലിനടിയിലെ ലക്ഷ്യം തകർത്തായിരുന്നു പരീക്ഷണം. ഇതോടെ ഇന്ത്യൻ നേവിയുടെയും ഡിആർഡിഒയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വരുണാസ്ത്ര. സമുദ്രത്തിനടിയിലെ ലക്ഷ്യം വരുണാസ്ത്ര തകർക്കുന്നതിന്റെ എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ നേവി….

സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

ഒടിടി റിലീസ് സംബന്ധിച്ച് തീയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സൂചനാ പണിമുടക്കിന് തീയറ്റര്‍ ഉടമകള്‍. ഇതനുസരിച്ച് നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്തീരുമാനം. സിനിമ തീയറ്ററില്‍ റിലീസ്….

ട്രെയിൻ ടിക്കറ്റിനൊപ്പം 35 പൈസ മുടക്കിയാൽ ഇൻഷുറൻസ് 10 ലക്ഷം

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സമയത്തു വെറും 35 പൈസ അധികമായി നൽകിയാൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. 2016 ലാണ് ഈ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. ഇൻഷുറൻസ് തുക അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും….