Author: nammudenadu

ഹെവി വാഹനങ്ങൾക്ക് സെപ്തംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. ജൂണ്‍ 5 മുതൽ 8 വരെ സംസ്ഥാനത്ത്….

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽക്കരുതെന്ന് ഡിഎംഒ എൻ പ്രിയ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട്‌ നിർദ്ദേശിച്ചു. ആന്റിബയോട്ടിക് ദുരുപയോഗം വലിയ ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആന്റിബയോട്ടിക് ഉപയോഗം കർശനമായി നിരീക്ഷിക്കുമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ….

കാനഡയിലേക്ക് പോകുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് IELTS ബാന്‍ഡ് 6 മതി

കാനഡയിലേക്ക് സ്റ്റുഡന്‍റ്സ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) വഴി പഠന വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഐഇഎൽടിഎസിൽ ഇനി ഓവറോൾ സ്കോർ 6 മതി. മുൻപ് ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും 6 സ്കോർ വീതം വേണ്ടിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍….

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത….

സാങ്കേതിക തകരാര്‍, നോട്ടീസയച്ചത് 3000 പേർക്ക് മാത്രം, റോഡ് ക്യാമറ അപാകതകളിൽ വട്ടംകറങ്ങി എംവിഡി

റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ക്യാമറയിൽ….

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു…..

വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ

വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച്‌ പഠിക്കുന്ന സമിതിയോട്‌ വേഗത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടു. ആസൂത്രണ ബോർഡ്‌ അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിദ്യാർഥികളുടെ കൺസഷൻ നിരക്ക്‌ ഉയർത്തണമെന്ന ആവശ്യവുമായി ബസുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം….

കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം….

അവയവദാനം ഏകോപിപ്പിക്കുന്നതിനായി കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (ksotto) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ മന്ത്രി പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും….