Author: nammudenadu

പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയക്കാർക്ക് ആശ്വാസം

വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷനുകളും അഞ്ചുതരം സാമൂഹികസുരക്ഷാ പെൻഷനുകളും കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ‘ജീവൻരേഖ’ സമർപ്പണത്തിന്റെ ഭാഗമായ മസ്റ്ററിങ് പുനരാരംഭിച്ചു. അക്ഷയ കേന്ദ്രം മുഖേന നടന്നിരുന്ന മസ്റ്ററിങ് ഏപ്രിലിൽ ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് നിർത്തിവെച്ചത്. മസ്റ്ററിങ്ങിന് അക്ഷയകേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ….

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം,….

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലിനിക്ക്

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലീനിക്ക് തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ദിനംപ്രതി 1200 ലധികം രോഗികളാണ് ഒപി യില്‍ ചികിത്സ തേടുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പഴയ കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അമ്മയും കുഞ്ഞും ആശുപത്രി സമുച്ചയത്തിലാണ്. ഫിവര്‍ ക്ലീനിക്കിനായി….

ഉദയനാപുരത്തിന്‍റെ സ്വന്തം ‘ചാലകം റൈസ്‌’ വിപണിയിലേക്ക്

തരിശുപാടത്തുനിന്ന് നാടൊന്നാകെ ചേർന്ന് വിളയിച്ച അരി പാടശേഖരത്തിന്റെ പേരിൽ വിപണിയിലെത്തുന്നു. ഉദയനാപുരം പഞ്ചായത്തിൽ 30 വർഷമായി തരിശുകിടന്ന ചാലകം പാടശേഖരത്തിൽ ഉത്‌പാദിപ്പിച്ച നെല്ലിൽനിന്നുള്ള അരികളാണ് ‘ചാലകം റൈസ്‌’ എന്ന പേരിൽ വിപണിയിലെത്തുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സഹകരണത്തോടെ തരിശുരഹിത….

സൂപ്പർ ഹിറ്റാകുകയാണ്‌ ആനവണ്ടിയും അതിലെ ഉല്ലാസയാത്രയും

കെഎസ്ആർടിസിയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ -മേയ് മാസങ്ങളിൽ നടത്തിയ ഉല്ലാസയാത്രയിൽ വരുമാനമായി ലഭിച്ചത് 1566013 രൂപ. കോട്ടയം ജില്ലയിൽ കൂടുതൽ വരുമാനം നേടിയത് പാലാ യൂണിറ്റ് ആണ്. ഏപ്രിലിൽ 295700 രൂപയും മേയിൽ 317730 രൂപയും അടക്കം 613430….

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രത്യേക ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമെല്ലാം ഈ രീതിയില്‍ ലോക്ക് ചെയ്യാം. ചാറ്റുകള്‍….

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം

കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 കെഎസ്ആർടിസി ഡിപ്പോകളിലാണ് തപാൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൽ 15 കൗണ്ടറുകൾ എല്ലാ….

മറവന്തുരത്തില്‍ കിഫ്ബിയുടേതടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണം

മറവന്തുരത്തില്‍ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം. മൂന്ന് സ്ഥാപനങ്ങളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ആകെ ഇരുന്നൂറ്റി മുപ്പത് രൂപ മാത്രമാണ് കളളന്‍ കൊണ്ടുപോയത്. കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന്….

കനത്തനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ മരണം ആറായി, ഇന്നത്തോടെ തീവ്രത കുറയും

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട്….

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്…..