Author: nammudenadu

ഡെങ്കിപ്പനി തടയാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ….

നികുതി അടച്ചില്ല; 13 യൂട്യൂബർമാർക്കെതിരെ നടപടി

റെയ്ഡിനു പിന്നാലെ 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. നികുതി അടയ്ക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 13 യൂട്യൂബർമാരുടെ ഓഫീസിലും വീട്ടിലും ആദായ….

ലഹരിക്ക്‌ കടിഞ്ഞാണിടാം നല്ല നാളേയ്‌ക്കുവേണ്ടി

കേരളം നേടിയ വികസനത്തിനും പുരോഗതിക്കും സാംസ്കാരികമൂല്യങ്ങൾക്കും വെല്ലുവിളിയായി ലഹരി ഉപയോഗം വർധിക്കുകയാണ്‌. വിദ്യാർത്ഥികളെയും ലഹരിമാഫിയ വെറുതെ വിടുന്നില്ല. കുരുന്നുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളാണ്‌ എക്‌സൈസ്‌ വകുപ്പ് നടപ്പാക്കുന്നത്‌. യുവജനങ്ങൾക്ക് ലഹരിയെക്കുറിച്ച് അവബോധം നൽകാൻ ആരംഭിച്ച പ്രചാരണ പരിപാടിയാണ് ‘വിമുക്തി’. കോട്ടയം ജില്ലയിലെ….

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ‌….

തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി. രാജേഷ്.

തെരുവു നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായകളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിന്‍ ഉണ്ട്. നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും….

പകര്‍ച്ചപ്പനി പ്രതിരോധം: നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ

വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം. കുട്ടികളില്‍….

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധന തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-06-2023 മുതൽ 26-06-2023 വരെയാണ് ജാഗ്രതാ നിർദ്ദേശം. കേരള – കർണാടക….

യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി….

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44000….

മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു

മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു. കഴിഞ്ഞ 17-ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് മറവന്‍തുരുത്തില്‍….