Author: nammudenadu

സർക്കാർ നഴ്സുമാർക്ക് വേതനത്തോടെയുള്ള തുടർപഠനം ഇനിയില്ല; ആനുകൂല്യങ്ങൾ നിർത്തലാക്കി

സർക്കാർ സർവ്വീസിലുള്ള നഴ്സുമാർക്ക് ക്വാട്ട അടിസ്ഥാനത്തിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കി. സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്സിങ് സംഘടനകൾക്കുള്ളത്. രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിന് സർവ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്സുമാർക്ക്….

മലബാറിലെ പ്ലസ് വൺ സീറ്റ്‌ കുറവ് പരിഹരിക്കാൻ നടപടി, ക്ലാസുകൾ 5 മുതൽ

ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ്‌ കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ് നേടിയ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവൻ ആശങ്കകളും….

2000 രൂപ നോട്ടുകളിൽ 72% ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)….

കാട്ടിക്കുന്ന് തുരുത്ത് പാലം നിർമ്മാണം അന്തിമഘട്ടത്തിലേക്ക്

പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്നസാക്ഷാത്കാരമാകുന്നു. കാട്ടിക്കുന്ന് തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ചു മുറിഞ്ഞപുഴയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തി ലേക്ക്. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയായി. ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കറോളം വിസ്തൃതിയുള്ള, വെള്ളത്താൽ….

കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസ്

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. ഒരാഴ്ചത്തെ പരിശോധനയില്‍ 20 പോലീസ് ജില്ലകളില്‍ നിന്നായി 401 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 145 കേസുകളും രജിസ്റ്റര്‍ചെയ്തത് മലപ്പുറത്തായിരുന്നു. പാലക്കാട് 74….

നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും….

യൂട്യൂബർമാർക്കിടയിലെ ആദായനികുതിവകുപ്പ് റെയ്ഡ്; അടയ്ക്കാനുള്ളത് 25 കോടി

യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് ‘സർവേ’ എന്ന് സൂചന. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെങ്കിലും പുതിയൊരു തൊഴിൽമാർഗമെന്ന നിലയിൽ യൂട്യൂബർമാരുടെ വരുമാനത്തെക്കുറിച്ച് ആദായനികുതിവകുപ്പിന് പൂർണമായ വിവരങ്ങളില്ല. അതിനാൽ ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ഒരു ‘സർവേ പോലെ കണക്കാക്കി അതിന്റെ….

പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാ​ഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും….

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ്

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരെ യൂട്യൂബിൽ ഫാൻ അക്കൗണ്ടുകൾ ഉണ്ട്. ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ കൂടാതെ പ്രമുഖ….

എ ഐ ക്യാമറയുടെ പ്രവർത്തനം തടയാനാവില്ല: ഹൈക്കോടതി

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നത്‌ നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്ന്‌ ഹൈക്കോടതി. സാങ്കേതിവിദ്യ ഉപയോഗിച്ച്‌ ഇത്തരമൊരു നൂതന സംവിധാനം നടപ്പാക്കിയ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്‌. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ….