Author: nammudenadu

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ

കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നൽകുന്ന ബ്രിട്ടോ ഇൻഡക്സ് 50-ന് മുകളിലാണ് സംസ്ഥാനത്ത് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകടമുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും. ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്ടസാണ് നാട്….

ഫോൺ മോഷണം: ഐഎംഇഐ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ; എങ്ങനെ രജിസ്റ്റർ ചെയ്യാം

മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ സൂക്ഷിച്ചാൽ ഫോൺ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട. സെൻട്രൽ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി രജിസ്റ്ററിൽ (സിഇഐആർ) നമ്പർ കൊടുത്താൽ നഷ്ടമായ ഫോണിന്റെ പ്രവർത്തനം നിലയ്‌ക്കും. മറ്റൊരാൾക്കും ഉപയോഗിക്കാനാകില്ലെന്ന്‌ ഉറപ്പാക്കുന്നതോടെ ഫോൺ തിരികെ കിട്ടാനുള്ള സാധ്യതയുമേറും. മൊബൈൽ ഫോൺ മോഷണം….

കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് 9 ജില്ലകളിൽ ജാഗ്രത

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തിൽ….

മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാ​ഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കായി പ്രത്യേക ജാ​ഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. നിർദേശങ്ങൾ അതിശക്തമായ മഴ….

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ; അറ്റാദായം 267.17 കോടി

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) കുതിക്കുന്നു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണ് ഇത്തവണ നേടിയത്. 2022- 23 ലെ വരവ് – ചെലവ് കണക്കിന്….

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; സെപ്തംബർ 15 മുതൽ നടപ്പാക്കും

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ….

ജൂണ്‍ 26: ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന….

നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപയാക്കണം; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ യുഎൻഎ

കേരളത്തിലെ നഴ്‌സുമാർക്ക് ശമ്പളപരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളുടെ നേഴ്സുമാർക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ….

അക്ഷരം അഭിമാനമാക്കിയ 34 വർഷം

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട് ജൂൺ 25ന് 34 വർഷം പിന്നിട്ടു. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989ൽ സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് എംജി സർവകലാശാല നാഷണൽ സർവീസ്….

പാൻ- ആധാർ ബന്ധിപ്പിക്കൽ; അവസാന തിയതി ജൂൺ 30

ജൂൺ 30 ആണ് പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തീയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്‌തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവില്‍ 1000 രൂപ പി‍ഴ നല്‍കിയാണ് കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത്. പി‍ഴ നല്‍കാതെ ബന്ധിപ്പിക്കാനുള്ള….