Author: nammudenadu

പ്ലസ്‌ വൺ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; 80694 പേർക്കുകൂടി പ്രവേശനം

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന പ്രക്രിയക്ക്‌ പുറത്താകും…..

ആധാർ-പാൻ ലിങ്കിങ് സമയപരിധി അവസാനിച്ചു

ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ന് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയ പരിധി നീട്ടുമെന്ന പ്രതീക്ഷളും ഉണ്ടായിരുന്നു. എന്നാൽ ജൂൺ 30 അവസാനിച്ചിട്ടും സമയ പരിധി നീട്ടിയതായി ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ജൂലൈ 1….

സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി വിജ്ഞാപനമിറങ്ങി

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങിയെന്ന് അറിയിച്ചുകൊണ്ട് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്. നാളെ മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജൂൺ 14 ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ജൂലൈ ഒന്ന്….

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു പഴയ നിർദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത….

മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ അല്ലെങ്കില്‍ തടവ്‌; കരട്‌ നിയമഭേദഗതിയായി

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ നേരിടെണ്ടിവരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത….

ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ചെറുവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

ജൂലൈ പകുതിയോടെ ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും പ്രവേശനമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ. അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. എക്‌സ്പ്രസ് വേ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെറുവാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നത് നിരോധിക്കണമെന്ന് നേരത്തെ തന്നെ….

കേരള തീരത്ത് കാലവർഷ മേഘങ്ങളുടെ സാന്നിധ്യം; കൂടുതൽ മേഖലകളിൽ മഴ

സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല…..

തദ്ദേശസ്ഥാപനങ്ങളിൽ ‘ഹാപ്പിനസ്‌ പാർക്ക്‌ ’ തുടങ്ങും

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ്‌ പാർക്ക്‌ ’ തുടങ്ങും. 941 പഞ്ചായത്ത്‌, 87 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു പാർക്ക്‌ ഉറപ്പാക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ– ഓർഡിനേഷൻ കമ്മിറ്റിയിലാണ്‌ തീരുമാനം. സ്വസ്ഥമായി വന്നിരിക്കാനും….

ടൈറ്റന്‍ ദുരന്തം: സമുദ്രത്തിനടിയില്‍ നിന്ന് കണ്ടെടുത്തവയില്‍ യാത്രികരുടെ ശരീരാവശിഷ്ടങ്ങളും

സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് കരുതുന്നതായി യു.എസ്. കോസ്റ്റ് ഗാര്‍ഡ്. കടല്‍ത്തട്ടില്‍നിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നാണ് ശരീരഭാഗങ്ങള്‍ എന്നു കരുതുന്നവ കണ്ടെടുത്തിട്ടുള്ളത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ….