Author: nammudenadu

ബ്രിട്ടനിൽ മലയാളി നേഴ്സിനേയും മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

വൈക്കം: ബ്രിട്ടനിൽ മലയാളി നേഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റസമ്മതം നടത്തിയിരുന്നു. 2022 ഡിസംബറിലാണ് യുകെയിൽ….

പിഎസ്‌സി നിയമന ശുപാർശ ഇനി ഓൺലൈനായും

നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈ മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ ലഭ്യമാക്കുക. നിയമന ശുപാർശകൾ തപാൽവഴി അയക്കുന്നതു തുടരും. ക്യുആർ കോഡോടുകൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും….

ഇന്നും അതിതീവ്ര മഴ, ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി; അവധി പ്രഖ്യാപിച്ച ജില്ലകൾ

സംസ്ഥാനത്ത് ഇന്നും കാലവർഷം അതിതീവ്രമായി തുടരും. രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടായിരിക്കും…..

മലയാളം ഓൺലൈൻ നിഘണ്ടു: കേരളപ്പിറവി ദിനത്തിൽ പൂർണസജ്ജമാകും

ഭാഷാ ഇൻസ്‌‌റ്റിറ്റ്യൂട്ട്‌ പുറത്തിറക്കിയ മലയാളം ഓൺലൈൻ നിഘണ്ടു കേരളപ്പിറവി ദിനത്തിൽ പൂർണ സജ്ജമാകും. ഒന്നര ലക്ഷത്തോളം വാക്കുകളുള്ള നിഘണ്ടുവിൽ ഒരു ലക്ഷത്തോളം വാക്കുകൾകൂടി ഉൾപ്പെടുത്തും. നിലവിൽ സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന വാക്കുകകളാണുള്ളത്‌. ‘ഥ’ മുതൽ ‘റ’….

ചെറിയ തുക ലോട്ടറിയടിച്ചാലും നികുതി പിടിക്കും

ലോട്ടറിയടിച്ച്‌ പലതവണയായി ചെറിയ സമ്മാനങ്ങള്‍ കിട്ടുന്നവ‍രില്‍ നിന്ന് നികുതി ഈടാക്കി തുടങ്ങി. ഒരു വര്‍ഷം പലതവണയായി 10000 രൂപയ്ക്കു മുകളില്‍ സമ്മാനം ലഭിക്കുന്നവരില്‍ നിന്നാണ് നികുതി (ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണ് പിടിക്കുന്നത്. ആദായനികുതി നിയമം 2023 പ്രകാരമാണ് നടപടി. നേരത്തേ,….

കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; എറണാകുളത്ത് റെഡ് അലർട്ട്; 11 ജില്ലകളിൽ ഓറഞ്ച്

സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കർണാടക….

ഭാരത് ക്രാഷ് ടെസ്റ്റ് ഒക്ടോബര്‍ ഒന്നു മുതല്‍

ഇന്ത്യയിലും കാറുകൾക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കുന്ന ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം(Bharath NCAP) ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം അഡീഷണൽ സെക്രട്ടറി മഹ്മൂദ് അഹ്മദിനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാസികയാണ് വാർത്ത….

പ്ലസ് വൺ: മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം ജൂലൈ 4 വരെ

പ്ലസ് വൺ പ്രവേശനത്തിൽ അപേക്ഷകരില്ലാത്ത 61,000 സംവരണ സീറ്റുകൾ മെറിറ്റ് സീറ്റായി മാറി. ഇവകൂടി ഉൾപ്പെടുത്തിയാണു മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആദ്യ 2 അലോട്ട്മെന്റുകളിലും പുറത്തായിരുന്ന 80,694 പേർക്കു കൂടി പ്രവേശനം ലഭിച്ചു. മൂന്നാം അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നാളെ….

ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ ജില്ലയിലും ഹിറ്റ്‌

കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ കോട്ടയം ജില്ലയിലും ഹിറ്റ്‌. പൊതുജനങ്ങൾക്ക്‌ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതോടെ വൻകുതിപ്പാണ്‌ റസ്റ്റ്‌ഹൗസുകളിലെ വരുമാനത്തിലുണ്ടായത്‌. ഒന്നരവർഷത്തിനിടെ 68,29,000 രൂപയാണ്‌ പത്ത്‌ റെസ്റ്റ്‌ ഹൗസുകളിൽ നിന്നായി ലഭിച്ചത്‌. 2021 നവംബർ ഒന്ന്‌ മുതൽ 2023 ജൂൺ….

കാലവർഷം ശക്തം, 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളിൽ….