Author: nammudenadu

സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്

ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയം. പിന്നില്‍ നിന്ന ശേഷം തഗിരികെയെത്തിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ആക്രമണ ഫുട്‌ബോള്‍ അഴിച്ച് വിട്ട ഇരു ടീമുകളും വിജയത്തിന് വേണ്ടി ഏറ്റവും കടുത്ത പോരാട്ടം തന്നെയാണ് കാഴ്ച്ച….

”സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ”; പ്രചരിക്കുന്നത് വ്യാജ സന്ദേശം

എല്ലാ വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പോലീസ്. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ലെന്നും പോലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടു മൂന്ന്….

വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 29 വർഷം

മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ ഭാഷയിൽ ഗഹനമായ ജീവിതയാഥാർത്ഥ്യങ്ങൾ പറഞ്ഞ ബഷീർ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ. കുട്ടിക്കാലം….

അണക്കെട്ടുകളിൽ ജലനിരപ്പ്‌ അപകടനിലയ്ക്ക് താഴെ

സംസ്ഥാനത്ത്‌ മഴ കനത്തിട്ടും അണക്കെട്ടുകളിൽ ജലനിരപ്പ്‌ അപകടനിലയ്ക്കു മുകളിൽ പോയില്ല. മുൻകരുതലെന്നോണം ഏഴ്‌ അണക്കെട്ടുകളുടെ ഷട്ടർ ഭാഗികമായി തുറന്ന്‌ വെള്ളം പുറന്തള്ളുന്നുണ്ട്‌. ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാല്‌ ഷട്ടർ 30 സെന്റീമീറ്റർ വീതവും കുറ്റ്യാടി അണക്കെട്ടിന്റെ നാല്‌ ഷട്ടർ അഞ്ച്‌ സെന്റീ….

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നത്തെ അവധി, പരീക്ഷാ മാറ്റം, മുന്നറിയിപ്പുകൾ ഇങ്ങനെ…

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും…..

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പഠനം നടത്താന്‍ തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്‌നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര….

എഐക്യാമറയില്‍ പതിഞ്ഞത് ഒരുമാസത്തിനിടെ 20ലക്ഷത്തോളം നിയമലംഘനങ്ങള്‍

സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിട്ടു. വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം. 3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക്….

പനി കൂടുന്നു;15 ഹോട്‌സ്‌പോട്ടുകൾ

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയവ ചികിത്സിക്കാനായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്‌. ജൂൺ മാസത്തിൽ മാത്രം 14316 പേരാണ്‌ ചികിത്സ തേടിയത്‌. ഇതിൽ 30….

മെഗാ സംഗീതനിശയ്ക്ക് വൈക്കം ബീച്ച് വേദിയാകും

സംഗീതപ്രേമികൾക്കും വിനോദസഞ്ചാരികൾക്കുമായി മെഗാ സംഗീതനിശയ്ക്ക് വൈക്കം ബീച്ച് മൈതാനിയിൽ വേദി ഒരുങ്ങുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈബ്രന്റ് അസോസിയേറ്റ്‌സ് എന്ന സാമൂഹിക സംഘടനയുടെ ആദ്യ സംരംഭമായാണ് ‘കായലരികത്ത് ‘എന്ന പേരിൽ വൈക്കത്ത് സംഗീതനിശ ഒരുങ്ങുന്നത്. വൈക്കം ബീച്ച് മൈതാനിയുടെ സവിശേഷതയും ടൂറിസം….

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല….