Author: nammudenadu

ഉപരിപഠനം തടസപ്പെടില്ല; ടി സി സമർപ്പിക്കാൻ സാവകാശം നൽകും

വിദ്യാർത്ഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഡിഎൽഇഡി, ബിഎഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകൾ അവസാന സെമസ്റ്റർ / വർഷം….

ഓൺലൈൻ തട്ടിപ്പുകൾ അറിയിക്കാൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം….

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു…..

24 മണിക്കൂറും ശക്തമായ മഴ പ്രതീക്ഷിക്കണം, നാളെ വൈകിട്ടോടെ ദുർബലമാകും

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകും. കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു…..

വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി

തോരാമഴയിൽ വൈക്കത്തിന്റെ താഴ്ന്നമേഖലകളിൽ വെള്ളംകയറി. ഒട്ടേറെ വീടുകൾ വെള്ളത്തിലായി. തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴംപെട്ടി, കോരിക്കൽ, മുണ്ടോടി, മുട്ടുങ്കൽ പ്രദേശങ്ങളിൽ വെള്ളംകയറി. 50-ലധികം വീടുകൾ വെള്ളത്തിലായി. ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന ഭാഗങ്ങളിലെ മിക്ക വീടുകളിലും വെള്ളംകയറി. ഇവിടെ പാടശേഖരങ്ങളിലുള്ള വീടുകളിലാണ് ആദ്യം….

സംസ്ഥാനത്ത് ഇന്നും പെരുമഴ തന്നെ; അതിശക്ത മഴ ആറ് ജില്ലകളിൽ, 12 ജില്ലകളിലും മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ യെല്ലോ അലേര്‍ട്ടാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ….

പ്ലസ് വൺ പ്രവേശനം നേടിയത് 3,16,772 പേര്‍ ; സ്പോര്‍‌ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍

സംസ്ഥാനത്ത് ബുധനാഴ്ച പ്ലസ് വൺ ക്ലാസ് ആരംഭിച്ചു. ഇതുവരെ പ്രവേശനം നേടിയത് 3,16,772 വിദ്യാർഥികൾ. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റ് ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ 99.07 ശതമാനത്തിനും പ്രവേശനം ലഭ്യമായെന്നാണ് കണക്ക്. നിലവിൽ 2799 സീറ്റാണ്‌ ഒഴിവുള്ളത്. മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലും ദുരിതാശ്വാസ….

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേരളത്തിന് പുറത്തു….

പനിക്കാലം നേരിടാൻ ആശ വർക്കർമാർക്ക് കരുതൽ കിറ്റ്

സംസ്ഥാനത്ത് പനിക്കാലത്ത് ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനും അടിയന്തിര മെഡിക്കൽ….

ഇടുക്കിയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും….