Author: nammudenadu

വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 10 തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് (ജൂലൈ 10) അവധിയായിരിക്കും. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ….

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. കാറിൽകൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന അരക്കിലോ എംഡിഎംഎയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. കാറിൽ നിന്ന് രണ്ടു പേരും, വീട്ടിൽനിന്ന് രണ്ടുപേരുമാണ് പിടിയിലായത്. കാറിൽ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി….

കേരളത്തിലെ ഭൂമിക്കടിയിൽ നിന്നും മുഴക്കം, കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി

ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും ചെറിയതോതിൽ വിറയലും അനുഭവപ്പെടുന്നതായി, കാസർഗോഡ്, കോട്ടയം, തൃശൂർ അടക്കമുള്ള ചില ജില്ലകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് പലയിടങ്ങളിൽ നിന്നും ചർച്ച ഉയർന്നു. പല രീതിയിലുമുള്ള ഊഹാ പോഹങ്ങൾ പ്രചരിക്കുന്നതിനിടെ ഏറ്റവും….

തൊഴിൽ ഉപേക്ഷിച്ച സ്‌ത്രീകളെ തിരികെയെത്തിക്കാൻ മൂന്നിന പദ്ധതി

വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന സ്‌ത്രീകളെ തിരികെയെത്തിക്കാൻ മൂന്നിന പദ്ധതിയുമായി കേരള നോളജ്‌ ഇക്കോണമി മിഷൻ. ജോലി ഉപേക്ഷിച്ച സ്‌ത്രീകളിൽ 96.5 ശതമാനവും തിരികെയെത്താൻ താൽപ്പര്യമുള്ളവരാണെന്ന്‌ മിഷൻ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.കരിയർ ബ്രേക്ക്‌ വന്നതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാനാവശ്യമായ തൊഴിലധിഷ്‌ഠിത നൈപുണ്യ….

കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും

കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിൾ….

ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്

ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനത്തിന്റെ ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. വന്ദേ ഭാരത് ഉൾപ്പടെ ട്രെയിനുകളിലെ എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് 25 ശതമാനം കുറയ്ക്കാൻ തീരുമാനം. എസി….

‘പൊടിപിടിച്ച് ഭംഗി നശിക്കുന്നു’ വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും….

മഴക്കെടുതി; കെഎസ്ഇബിക്ക് 3.33 കോടിയുടെ നഷ്ടം

ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള പ്രാഥമിക കണക്കനുസരിച്ച്‌ കോട്ടയം ജില്ലയിൽ കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 3.33 കോടി രൂപയുടെ നഷ്ടം. കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറിലായി. 265 പോസ്റ്റുകൾ ഒടിഞ്ഞു. 764 ഇടങ്ങളിൽ വൈദ്യുത ലൈൻ പൊട്ടിവീണു…..

അനാവശ്യമെന്ന് കണ്ടെത്തിയ 116 നിയമങ്ങൾ റദ്ദാക്കും; സംസ്ഥാന സർക്കാർ

കാലഹരണപ്പെട്ട കൂടുതൽ നിയമങ്ങൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ. അനാവശ്യമെന്ന് കണ്ടെത്തിയ 116 നിയമങ്ങൾ റദ്ദാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് അഭിപ്രായം തേടി നിയമവകുപ്പ്. ഇതിനുള്ള കരട് ബില്ലിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിയമവകുപ്പ് അഭിപ്രായം തേടി. കമ്മിഷൻ കണ്ടെത്തിയത് 218 നിയമങ്ങളായിരുന്നെങ്കിലും പല….

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍

സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്. ഈ മാസം അഞ്ചാം തീയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തീയതി….