Author: nammudenadu

സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം

സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു….

വെള്ളം നിരക്ക് പിഴയില്ലാതെ അടയ്ക്കാൻ15 ദിവസം

വൈക്കം: പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക്‌ പിഴ കൂടാതെ വെള്ളം നിരക്ക് അടയ്ക്കാവുന്ന കാലാവധി ബിൽ തീയതി മുതൽ പതിനഞ്ചു ദിവസമാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം അടുത്ത പതിനഞ്ച് ദിവസം വർധിപ്പിച്ച പലിശ നിരക്കിൽ പിഴയോടുകൂടി അടയ്ക്കണം…..

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടോ? ഈ രാജ്യങ്ങളിൽ വണ്ടിയോടിക്കാം..

ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (IDP) നിങ്ങൾക്ക് അപേക്ഷിക്കാം. പരമാവധി 30 വർക്കിങ് ഡേയ്സ് വരെ എടുക്കുമെന്നതിനാൽ ഈയൊരു കാലതാമസം മുൻകൂട്ടി കണ്ട് അപേക്ഷ നൽകണമെന്നു മാത്രം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായി സാധുതയുള്ള രാജ്യങ്ങൾ നിരവധിയുണ്ട്. അമേരിക്ക….

ന്യൂനമർദം: സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത

തെക്കൻ ഒഡിഷക്കും- വടക്കൻ ആന്ധ്ര പ്രദേശിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 24ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി….

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു അടുത്തയാഴ്ച ലഭിക്കും

പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് 14-ാം ഗഡു ജൂലൈ 27ന് പ്രധാനമന്ത്രി മോദി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് ഒരു ഗഡുവിൽ 2000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6000 രൂപ ലഭിക്കുന്നു…..

അമിതവില, പൂഴ്ത്തിവയ്പ്; സംയുക്ത സ്‌ക്വാഡ് പരിശോധന തുടരുന്നു

അമിത വിലയും പൂഴ്ത്തിവയ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്‌ച 115 കടകളിൽ പരിശോധന നടത്തിയതിൽ 44 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതുവരെ 52,000 രൂപ പിഴയീടാക്കി. കോട്ടയം….

1233 സംരംഭത്തിന്‌ സഹായം 15.09 കോടി കൈമാറി ; ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്ക്‌ സബ്‌സിഡി

ഭക്ഷ്യസംസ്‌കരണ മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് മുതൽ മുടക്കിന്റെ 35 ശതമാനംവരെ സബ്സിഡിയോടെ സംരംഭക മൂലധന വായ്‌പ നൽകുന്ന പദ്ധതി മികവോടെ നടപ്പാക്കി സംസ്ഥാന വ്യവസായവകുപ്പ്. പദ്ധതിയിൽ 1233 സംരംഭത്തിന്‌ സബ്‌സിഡി അനുവദിച്ചു. ഇതിൽ 581 യൂണിറ്റിന്‌ 15.09 കോടി രൂപ കൈമാറി…..

സംസ്ഥാനത്ത് കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് വനം–വന്യജീവി വകുപ്പുമന്ത്രി

സംസ്ഥാനത്തെ വനമേഖലയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തൽ. ബ്ലോക് കൗണ്ട് പ്രകാരം (നേരിട്ട് എണ്ണമെടുക്കൽ) കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പിൽ ഇത് 2386 ആണ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്…..

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ്….

സ്പാം കോളുകളെ തടയാന്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്‍സ്

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍, എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്…..