Author: nammudenadu

ഏറ്റുമാനൂർ – എറണാകുളം റോഡിലെ 41 കൊടും വളവുകൾ നിവര്‍ത്തുന്നു

ഏറ്റുമാനൂർ- എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ….

നോട്ടുകളിലെ ‘സ്റ്റാർ’ ചിഹ്നം; നിയമപരമെന്ന് റിസർവ് ബാങ്ക്

‘സ്റ്റാർ’ ചിഹ്നമുള്ള കറൻസി നോട്ടുകൾ നിയമപരമാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അച്ചടിയിലെ അപാകത കാരണം മാറ്റിയ ഒരുകെട്ടു നോട്ടുകൾക്ക് പകരമായി എത്തിയ നോട്ടുകളിൽ സ്റ്റാർ ചിഹ്നം ഉൾപ്പെടുത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. സ്റ്റാർ ചിഹ്നമുള്ള 500 രൂപ നോട്ടുകളെ സംബന്ധിച്ചുള്ള ആശങ്ക….

ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്തെത്തിയത്. 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷനാണ്….

ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി

ഇഡി ഡയറക്ടർ സ്ഥാനത്ത് എസ് കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി. അതിനായി ഒരു അപേക്ഷയും….

അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകളും പ്രത്യേക അലർട്ടുകളോ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള – ലക്ഷദ്വീപ്- കർണാടക….

പിഎം കിസാൻ യോജന 14-ാം ഗഡു; 8.5 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തി

കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ….

സംസ്ഥാന വ്യാപകമായി ഒറ്റ ദിവസം 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500….

കിറ്റ്കാറ്റ് ഓഎസിന്‍റെ സപ്പോർട്ട് അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ആൻഡ്രോയിഡ് ഓഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം. 2023 ഓഗസ്റ്റ് മുതലാണ് കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ….

തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കാൻ 1.10 കോടിയുടെ ലേലം

തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം 1.10 കോടി രൂപയ്ക്ക് കൊല്ലം സ്വദേശി ഉറപ്പിച്ചു. ലേല നടപടികൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്നാകും കരാർ വയ്ക്കുക. ലേലത്തുകയുടെ പകുതി തുക കരാറുകാരൻ നഗരസഭയിൽ കെട്ടിവെച്ചു. കരാർ തീയതി മുതൽ….

സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു

അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതാദ്യമായാണ് സ്ലീപ്പർ,….