Author: nammudenadu

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ, അക്രമിയെ കൊന്നാല്‍ ഐപിസി 233 പ്രകാരം സംരക്ഷണം കിട്ടില്ല

ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവളെ ഉപദ്രവിക്കുന്ന അക്രമിയെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചാരണമുണ്ട്. ഡിജിപിയുടെ മുന്നറിയിപ്പ് എന്ന പേരിലാണ് സന്ദേശം. ‘ D G P…..കേരളം ”മുന്നറിയിപ്പ്”ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം,,,ഒരു….

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96 വയസ്) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്…..

വോട്ടര്‍ പട്ടിക പുതുക്കാന്‍ സമയമായി; അറിയേണ്ടതെല്ലാം

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2024 ജനുവരി ഒന്നാണ് യോഗ്യതാ തീയതി. ഇതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐ.ഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്താനും….

2050 ഓടെ കോട്ടയം ഉള്‍പ്പെടെ നാല് ജില്ലകളുടെ വലിയൊരുഭാഗം കടലിനടിയിലാകും

കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രനിരപ്പിലെ ക്രമാതീതമായ വര്‍ദ്ധനവ് കേരളത്തിലെ നാല് ജില്ലകളെ അപകടകരമായി ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലെ സയന്‍സ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് സെൻ്റര്‍ ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ട ന്യൂ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലാണ് കേരളത്തിലെ….

അപരിചിതരില്‍ നിന്ന് മക്കളെ കരുതാം; പഠിപ്പിക്കാം ഇക്കാര്യങ്ങള്‍

മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍, കളിക്കാനിറങ്ങുമ്പോള്‍, ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്നുവേണ്ട ഓരോ നിമിഷവും അവര്‍ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയ്ക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കള്‍ ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും പങ്കുണ്ട്, ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍….

ചാന്ദ്രയാൻ 3 ; നിർണായക വഴിതിരിയൽ ഇന്ന്‌ അർധരാത്രിക്കുശേഷം

ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിങ്‌ സ്‌റ്റേഷനായ ഇസ്‌ട്രാക്കിൽ ആരംഭിക്കും. നിലവിൽ 236-1,27,609 കിലോമീറ്റർ എന്ന പഥം….

ലഹരിക്കെതിരെ കർശന നടപടിയുമായി പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്

ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ കോട്ടയം ജില്ലയിൽ പോലീസ്‌ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 13 പേരെ അറസ്‌റ്റ്‌ ചെയ്‌തു. എൻഡിപിഎസ് ആക്ട് പ്രകാരം 28ഉം അബ്കാരി ആക്ട് പ്രകാരം 39ഉം കോട്പ പ്രകാരം 35ഉം കേസുകളെടുത്തു. ഇവയടക്കം ആകെ 172 കേസുകളാണ്‌….

ട്രോളിങ് നിരോധനം ഇന്ന്‌ തീരും ; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ ഒരുക്കങ്ങൾ തുടങ്ങി. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ. ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ…..

കെഎസ്‌ആർടിസിയുടെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 മുതൽ

കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 ന്‌ സർവീസ്‌ ആരംഭിക്കും. തിരുവനന്തപുരം – കാസർകോട്‌ റൂട്ടിലാണ്‌ സർവീസ്‌ നടത്തുക. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ ചെയ്യും. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുമാണുള്ളത്….

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ….