കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ സ്ഥാപിക്കുന്നു. നിരീക്ഷണ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയിൽ നടന്നു. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. തെർമൽ ക്യാമറയുടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന അഗസ്ത്യനെ ക്യാമറയുടെ മുന്നിലൂടെ നടത്തി.

ഡിജിറ്റൽ അക്കൂസ്സിക് സെൻസിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ പ്രവർത്തനവും വിലയിരുത്തി. ഈ വഴിയിലൂടെയാണ് കാട്ടാനകൾ മലമ്പുഴ ആറങ്ങോട്ടുകുളമ്പ്, വേനോലി തുടങ്ങിയ ജനവാസ മേഖലകളിലേക്ക് സ്ഥിരമായി എത്തുന്നത്.