Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

എഐ തട്ടിപ്പ് ജിമെയിലിലും; അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് വന്നാല്‍ കരുതിയിരിക്കണം

Posted on 15 October 202415 October 2024 by Web Desk

ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം ആദ്യ ചൂണ്ടയെറിയുക. നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷന്‍ വരിക.  ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യർഥന വരിക. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ പെട്ടു. വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോർത്തിക്കോണ്ടുപോകും. 

അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്‍റെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍കോള്‍ വരും. ചിലപ്പോള്‍ കോളർ-ഐഡിയില്‍ ഗൂഗിള്‍ എന്നാവും നമ്പറിനൊപ്പം പേര് എഴുതിക്കാണിക്കുക. ഒരു സംശയവും തോന്നിക്കാത്ത തരത്തില്‍ വളരെയധികം വിശ്വസിപ്പിച്ച് പ്രൊഫഷണലായാവും മറുതലയ്ക്കലുള്ളയാള്‍ സംസാരിക്കുക. ഫോണെടുത്തയാള്‍ വിശ്വസിച്ചു എന്ന് തോന്നിയാല്‍, നിങ്ങളുടെ ജിമെയില്‍ ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും അതിനാല്‍ അക്കൗണ്ട് വീണ്ടെടുക്കാന്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.

എങ്ങനെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ മുന്‍കൈയെടുക്കാത്ത ജിമെയില്‍ റിക്കവറി റിക്വസ്റ്റുകള്‍ അപ്രൂവ് ചെയ്യരുത്. ഗൂഗിളില്‍ നിന്നെന്ന പേരിലുള്ള ഫോണ്‍ കോളുകള്‍ പരിശോധിക്കുക. ഗൂഗിള്‍ സാധാരണയായി ആളുകളെ വിളിക്കാറില്ല. ജിമെയില്‍ റിക്കവർ റിക്വസ്റ്റ് വരുന്ന മെയില്‍ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയില്‍ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിന്‍ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാന്‍ സാധിക്കും.

Posted Under Latest News Technologyaccount recovery AI ai based scam gmail

Post navigation

ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ

Recent Posts

  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
  • ഏഷ്യാകപ്പില്‍നിന്ന് പിന്‍മാറി ഇന്ത്യ; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ച് BCCI
  • മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ

LATEST NEWS

  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
  • ഏഷ്യാകപ്പില്‍നിന്ന് പിന്‍മാറി ഇന്ത്യ; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ച് BCCI
  • മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ
© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups