എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ഇന്നുമുതൽ

കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങും. സ്വിഫ്‌റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ്‌ ബസ്‌ വാങ്ങിയത്‌. 40 സീറ്റുള്ള ബസ്‌ ഒന്നിന്‌ 39.8 ലക്ഷം രൂപയാണ്‌ വില. വൈ-ഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി നെറ്റ്‌ സൗജന്യമാണ്‌. ചെറിയ നിരക്ക്‌ നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും.

എല്ലാ സീറ്റിലും മൊബൈൽ ചാർജർ സൗകര്യം, റീഡിങ്‌ ലാമ്പുകൾ, കുപ്പിവെള്ളം വയ്‌ക്കാനുള്ള സൗകര്യം, മ്യൂസിക്‌ സിസ്റ്റം, ടിവി, സൈഡ്‌ കർട്ടനുകൾ, സീറ്റ്‌ ബെൽറ്റുകൾ എന്നിവയുമുണ്ട്‌. പുഷ്‌ബാക്ക്‌ സീറ്റാണ്‌. സൂപ്പർ ഫാസ്റ്റ്‌ ബസിനേക്കാൾ കൂടുതലും നിലവിലുള്ള എസി ബസിനേക്കാൾ നിരക്ക്‌ കുറവുമായിരിക്കും. ആദ്യഘട്ടത്തിൽ 10 ബസാണ്‌ പുറത്തിറക്കുന്നത്‌.