ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ബിപോർജോയ് മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇന്ന് (ജൂൺ 19) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക് ചെറിയൊരു ആശ്വാസമുണ്ട്. ചെന്നൈയിൽ 1996 ന് ശേഷം ആദ്യമായി ജൂണിൽ സ്കൂളുകൾക്ക് മഴ ഭീതിയിൽ അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു.