290 സീറ്റുകളിൽ എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം

രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങളെ തളളുന്ന നിലയിലുളള ഫല സൂചനകളാണ് ആദ്യമണിക്കൂറുകളിൽ പുറത്ത് വരുന്നത്. എൻഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ ഓരേ പോലെ മുന്നേറുകയാണ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും മുന്നിലാണ്.  അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്.

കേരളത്തിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 16 സീറ്റുകളിൽ യുഡിഎഫും 2 സീറ്റുകളിൽ എൻഡിഎയും രണ്ട് സീറ്റിൽ എൽഡിഎഫും  മുന്നിട്ട് നിൽക്കുന്നു. ഏവരും ഉറ്റുനോക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിലാണ്.

തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് മുന്നേറുന്നു. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട്  നിൽക്കുന്നു. പശ്ചിമബംഗാളില്‍ മമത ബാനർജി മുന്നിട്ട് നിൽക്കുന്നു.