അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20, 21 തീയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി.
ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.