സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. cbseresults.nic.in, cbse.gov.in എന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികള്‍ക്ക് ഫലമറിയാം. ഡിജി ലോക്കർ ആപ്പ് വഴിയും ഫലമറിയാം.
സിബിഎസ്ഇ പ്ലസ്ടു ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. ഈ വർഷവും പെൺകുട്ടികൾ ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയ ശതമാനം 91.52 ശതമാനവും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നും സിബിഎസ്ഇ അറിയിച്ചു.