കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇറച്ചി വില വർദ്ധിപ്പിക്കാൻ തയ്യാറായി വ്യാപാരികൾ. ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതൽ വില വർദ്ധനവ് നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വിലവർദ്ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകൽ, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചിവില വർദ്ധിപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.