ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും.
ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും പരീക്ഷ. നേരത്തെ ഇത് മെയ്/ജൂണ്‍, ജനുവരി എന്നീ സമയങ്ങളിലായി രണ്ട് തവണയായിട്ടായിരുന്നു നടത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കൂടുതല്‍ അവസരം ലഭിക്കും.
നിലവില്‍ പരീക്ഷകള്‍ തമ്മിലുള്ള ഇടവേള ആറ് മാസമാണ്. അടുത്ത് വരുന്ന ചാര്‍ട്ടേഡ് പരീക്ഷയ്ക്കായി 4,36,500 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.