ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ള വ്യാപാരികള്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് നിര്‍ദേശവുമായി സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍.
2024- 2025 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്കീം തെരഞ്ഞെടുക്കുന്നവര്‍ സ്കീം തെരഞ്ഞെടുക്കനുള്ള ഓപ്ഷന് 2024 മാര്‍ച്ച് 31നോ അതിന് മുന്‍പോ ഫയല്‍ ചെയ്യണം. നിലവില്‍ കോമ്പോസിഷന്‍ സ്കീം പ്രകാരം കച്ചവടം ചെയ്യുന്നവര്‍ക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷന് നല്‍കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജിഎസ്ടി റൂള്‍ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസ്സില്‍ ഉള്ള ടാക്സ് ഇന്‍വോയ്സുകള്‍ ആണ് ഉപയോഗിക്കേണ്ടത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് ഉറപ്പ് വരുത്തണം.
2017- 2018 മുതല്‍ 2022-2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍, ഒരു പാനില്‍ രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്ട്രേഷനുകളിലെയും മൊത്ത വാര്‍ഷിക വിറ്റ് വരവ് 5 കോടി കടന്നിട്ടുള്ള നികുതിദായകര്‍ 2024 ഏപ്രില്‍ 1 മുതല്‍ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ സപ്ലയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് ടു ബിസിനസ് ഇടപാടുകളില്‍ നിര്‍ബന്ധമായും ഇ ഇന്‍വോയ്സിങ് ചെയ്യണം.
ഇ-ഇന്‍വോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇന്‍വോയ്സിങ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. എല്ലാ നികുതിദായകരും കര്‍ശനമായി ഇ ഇന്‍വോയ്സുകള്‍ നല്‍കണം. അല്ലാത്ത പക്ഷം ജിഎസ്ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.