മാർച്ച് 7- ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

റേഷൻ വ്യാപാരി വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര ഗവൺമെൻറ് കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ.ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് ഏഴിന് സംസ്ഥാനത്ത് റേഷൻ കട വ്യാപാരികൾ കടയടപ്പ് സമരം നടത്തുന്നു.

റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് കൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും ധർണയും നടത്തും.