ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കാലിപെർ, ബ്ലൈൻഡ് സ്റ്റിക്, സി.പി ചെയർ, ക്രച്ചസ് എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിന് വേണ്ടി അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് National Career Service Centre For Differently Abled (NCSC), കേന്ദ്രീയ സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിലുള്ള ALIMCO ബാംഗ്ലൂർ, നാഷണല്‍ ട്രസ്റ്റ്, ത്രിതല പഞ്ചായത്തുകൾ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ASSESSMENT CAMP ഫെബ്രുവരി 17 ശനിയാഴ്ച വല്ലകം സെന്‍റ് മേരീസ് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ RASHTRIYA VAYOSHRI YOJANA സ്ക്കിമിൽ ഉൾപ്പെടുത്തി മുതിർന്ന പൗരന്മാർക്ക് സഹായ ഉപകാരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെടുന്നതാണ്.
അർഹരായവരെ തിരഞ്ഞെടുക്കുന്നതിനായി താഴെ പറയുന്ന സർട്ടിഫിക്കറ്റ് (കോപ്പി) സഹിതം ഭിന്നശേഷിക്കാർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
- 40% മോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്.
- വരുമാന സർട്ടിഫിക്കറ്റ് (റേഷൻ കാർഡ് അല്ലെങ്കിൽ മാസവരുമാനം 22500/- രൂപയിൽ താഴെ ആണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നോ അല്ലെങ്കിൽ കോർപറേഷൻ-മുനിസിപ്പാലിറ്റി കൗൺസിലർ, പഞ്ചായത്ത് അംഗം, M P, MLA എന്നിവരുടെ ആരുടെയെങ്കിലും കത്ത്/ലെറ്റർ പാഡിൽ സിലോഡ് കൂടിയത്) കൊണ്ടുവരേണ്ടതാണ്’.
- മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ്, ആധാർ കാർഡ്).
- ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്’.
ADIP സ്‌കീം പ്രകാരം നൽകുന്ന ഉപകരണങ്ങൾ
1 Hearing aid + Battery-HH
2 Smart phone – 100% Blind students (above 18 years).
3 Smart cane
4 Braille cane folding
5 Braille kit
6 Braille slate
7 CP wheel chair
8 Wheel chair
9 Artificial limbs
10 Rollator
11 Walking stick
12 Axillary Crutches
13 Elbow Crutches
14 Tricycle
മുതിർന്ന പൗരന്മാർ ഹാജരാക്കേണ്ട രേഖകൾ
- 60 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് തെളിയിക്കുന്ന ആധാർ കാർഡിന്റെ പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് (പ്രതിമാസം 22500/- രൂപയിൽ താഴെ ഉള്ളത്)
- വില്ലേജ് ഓഫീസർ/ MP/ MLA/ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്/ MGNREGA കാർഡ്/ ഭിന്നശേഷി പെൻഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന്
- ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഉപകരണങ്ങൾ
1 Wheel chair folding
2 Wheel chair folding with commode
3 Chair/Stool with commode
4 BTE hearing aid
5 Walking stick/ Walking stick with seat
6 Walker
7 Knee brace
8 Foot Care Unit
9 Tripods/ Tetrapod
10 LS belt/cervical collar/ Spinal support
11 Silicon foam cushion
12 Walker/Rollator with brakes
13 Elbow/Axilla crutches
ക്യാമ്പിലൂടെ കണ്ടെത്തുന്നവർക്ക് തുടർന്ന് 4 മാസത്തിനകം സഹായ ഉപകരണങ്ങൾ ഒരുമിച്ച് വിതരണത്തിനായി എത്തുന്നതായിരിക്കും. സഹായ ഉപകരണങ്ങൾ ആവശ്യമായ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ലേർണിംഗ് ഡിസബിലിറ്റിയുള്ള വിദ്യാർഥികൾക്കുള്ള ഉപകരണങ്ങൾ ലഭിക്കുന്നതല്ല. ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായവും ഈ ക്യാമ്പിൽ നിന്നും ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895045650, 9400284928